| Tuesday, 2nd March 2021, 11:56 am

സെക്കന്റ് ഷോ ഇല്ലാതെ പ്രീസ്റ്റ് റിലീസ് ചെയ്യുമോ? അവസാന തീരുമാനം വ്യക്തമാക്കി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി നായകാനായെത്തുന്ന പ്രീസ്റ്റിന്റെ റിലീസില്‍ തീരുമാനറിയിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്നാണ് ജോഫിന്‍ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോഫിന്‍ തീരുമാനമറിയിച്ചത്.

തിയേറ്ററില്‍ കാണേണ്ട സിനിമ എന്ന നിലയിലാണ് പ്രീസ്റ്റ് പ്ലാന്‍ ചെയ്തതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടിയിലും ഈ ചിത്രം പൂര്‍ത്തികരിക്കാനായത് രണ്ട് നിര്‍മ്മാതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണെന്നും ജോഫിന്‍ പറയുന്നു. ഇന്ത്യക്ക് പുറത്തും ചിത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ മിക്ക സ്ഥലങ്ങളിലും തിയേറ്റര്‍ അടഞ്ഞുകിടക്കുകയാണെന്നും ജോഫിന്‍ കൂട്ടിച്ചേര്‍ത്തു.

‘ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകര്‍ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാം, എന്നാല്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലും തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ല.(ചെറിയ ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്, മാര്‍ച്ച് 1 മുതല്‍ സെക്കന്റ് ഷോ ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല). അനുകൂലമായ തീരുമാനങ്ങള്‍ വരുന്നത് വരെ നമുക്ക് കാത്തിരിക്കാം .എന്റെ ആദ്യ ചിത്രം സജീവമായ തീയേറ്ററുകളില്‍ ഒരു മമ്മുക്ക ആരാധകനായി കാണാന്‍ കാത്തിരിക്കുകയാണ് ഞാനും, പ്രീസ്റ്റ് ടീമും,’ ജോഫിന്‍ കുറിപ്പില്‍ പറയുന്നു.

മാര്‍ച്ച് നാലിനാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mammootty movie The Priest will not be released without second show says driector Jofin T Chacko

We use cookies to give you the best possible experience. Learn more