തൃശ്ശൂര്‍: മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ മധുര രാജയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
കോണ്‍ഗ്രസിന് വേണ്ടിയാണ് നെല്‍സണ്‍ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. തൃശ്ശൂര്‍ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശ്ശേരിയില്‍ നിന്നാണ് നെല്‍സണ്‍ മത്സരിക്കുന്നത്.
നെല്‍സണ്‍ തന്നെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥരീകരിച്ചത്. ‘ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’ എന്ന ക്യാപ്ഷനോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍ നെല്‍സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിദേശത്ത് ആയിരുന്ന നെല്‍സണ്‍ കഴിഞ്ഞ വര്‍ഷമാണ് മധുര രാജ നിര്‍മ്മിച്ചത്. ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റര്‍ രാജ വരുന്നു എന്ന സൂചനകളുമുണ്ട്.
നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഉദയകൃഷ്ണയുടെതാണ് തിരക്കഥ. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ,ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mammootty movie maduraraja producer congress candidate in kunnamkulam