നടന്‍ മമ്മൂട്ടിയെ കാണണമെന്ന് വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന പറവൂര്‍ സ്വദേശിനി അമ്മാളു അമ്മയെ നേരില്‍ക്കണ്ട് മമ്മൂട്ടി. താരത്തിന്റെ എല്ലാ സിനിമകളും ആദ്യദിനം തന്നെ കാണുകയും പോസ്റ്ററുകള്‍ സൂക്ഷിച്ചു വെക്കുകയും ചെയ്ത അമ്മാളു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ നേരില്‍ കാണണമെന്നായിരുന്നു.
നാട്ടുകാരില്‍ പലരും അമ്മാളു അമ്മയുടെ ആരാധന സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരിലും എത്തിച്ചിരുന്നു. ഇത് കണ്ട നടി സീമ ജി.നായരാണ് അമ്മാളുവിന്റെ ആഗ്രഹം സാധിക്കാന്‍ മുന്‍കൈയെടുത്തത്.
‘ഈ നല്ല ദിവസത്തില്‍ ഒരുപാട് സന്തോഷത്തോടെ ഈ നല്ല ഫോട്ടോ നിങ്ങള്‍ക്കായി തരുന്നു. പറവൂരെ അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം. രണ്ടുമൂന്നു വര്‍ഷത്തിലേറെയായി അമ്മയുടെ ഈ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ടായിരുന്നു.
യാദൃശ്ചികമായി പറവൂര്‍ നിന്ന് രാധിക, അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു എന്നെ കോണ്‍ടാക്ട് ചെയ്തു. കുറച്ചു ലിങ്കും അയച്ചു തന്നു. ഞാന്‍ പിഷാരടിയോടു ഈ കാര്യം പറഞ്ഞു. അമ്മയുടെആഗ്രഹം സാധിക്കാനായി അങ്ങനെ വഴി തെളിഞ്ഞു.
സത്യം പറയട്ടെ അദ്ദേഹത്തോട് നമുക്കുള്ള ആരാധന ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോളാണ് മനസിലായത്. മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാന്‍ ‘അമ്മ ഉണ്ടാവും. തീയറ്ററുകളില്‍ ഒട്ടിക്കുന്ന പോസ്റ്ററുകളുടെ നടുവിലാണുറക്കം. ആ അമ്മയുടെ മനസ്സ് നിറഞ്ഞു മമ്മൂക്ക യാത്രയാക്കുമ്പോള്‍ ഒറ്റ ആഗ്രഹം ആണ് അമ്മക്കുണ്ടായിരുന്നത്. ഇനി കുറെ അമ്പലങ്ങളില്‍ നേര്‍ച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാന്‍ ഉള്ള നേര്‍ച്ചയായിരുന്നു അത് Thankyou Mammukka ,Pisharody,’ സീമ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
കയ്യില്‍ ഒരു കവറില്‍ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ലെന്ന് പറഞ്ഞുകൊണ്ട് രമേഷ് പിഷാരടിയും ഫേസ്ബുക്കില്‍ കുറിച്ചു. അമ്മാളുവമ്മ മമ്മൂട്ടിയെ കാണുന്ന വീഡിയോയോടൊപ്പമാണ് പിഷാരടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
Content Highlight: Mammootty met an old lady that a biggest Mammootty fan