ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് ജൂണ്‍ 24ന് റിലീസ് ചെയ്തിരിക്കുകയാണ്. ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ സ്വാര്‍ത്ഥതയില്ലാതെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ പറ്റിയാണ്.
ആ ഓട്ടത്തിനിടക്ക് സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒരു ഘട്ടത്തില്‍ ഇതേ കാരണം കൊണ്ട് സ്വന്തം സ്വപ്‌നങ്ങള്‍ അയാള്‍ക്ക് നഷ്ടപ്പെടുന്നുമുണ്ട്. ചിത്രത്തില്‍ അതിഥി താരമായി മമ്മൂട്ടിയുമെത്തുന്നുണ്ട്. പ്രിയന് എല്ലാം നഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നിടത്തു നിന്നുമാണ് ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ എന്‍ട്രി. ഒരു ഡയലോഗും രണ്ട് സീനും മാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിക്കുള്ളത്. എന്നാല്‍ അത്രയും സമയം അസാധ്യ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് മമ്മൂട്ടി പ്രേക്ഷകരുടെ മനസ് നിറക്കുന്നുണ്ട്.
ശബ്ദം കൊണ്ട് അടുത്ത കാലത്ത് മമ്മൂട്ടി എത്തിയെങ്കിലും കാമിയോ റോളില്‍ വന്നിട്ട് കുറച്ച് കാലങ്ങളായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ കാമിയോ അപ്പിയറന്‍സിനെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഷറഫുദ്ദീനും നൈല ഉഷയും അപര്‍ണ ദാസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു.
c/o സൈറ ബാനുവിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജു, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സന്തോഷ് ത്രിവിക്രമന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് നിര്‍വഹിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി. സലിം, ഛായാഗ്രഹണം പി. എം. ഉണ്ണികൃഷ്ണന്‍, എഡിറ്റിങ് ജോയല്‍ കവി, സംഗീതം ലിജിന്‍ ബാംബിനോ, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം, സൌണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൌണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി. വേലായുധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്.
Content Highlight: Mammootty make an awe in audience by his screen presence in priyan ottathilanu