|

ലിനിയുടെ മകനെ വാരിയെടുത്ത് ഉമ്മ നല്‍കി മമ്മൂട്ടി; വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ലിനിയുടെ മകന് നടന്‍ മമ്മൂട്ടി ഉമ്മ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകുന്നു.

കൈരളി ടി.വി സംഘടിപ്പിച്ച ഡോക്ടേഴ്സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്. ചടങ്ങില്‍ ലിനിക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.


ALSO READ:  കന്യാസ്ത്രീയെ അധിക്ഷേപിക്കല്‍: പി.സി ജോര്‍ജിനെതിരെ കേസെടുത്തു; ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം


അവാര്‍ഡ് വാങ്ങാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കള്‍ എത്തിയത്. ചടങ്ങില്‍ ബഹ്റിനിന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.