അസീസ് പാടിയിട്ടുണ്ട്, ഒരു പാട്ട് അതോടെ ഞങ്ങൾ നിർത്തിച്ചു: മമ്മൂട്ടി
Film News
അസീസ് പാടിയിട്ടുണ്ട്, ഒരു പാട്ട് അതോടെ ഞങ്ങൾ നിർത്തിച്ചു: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd September 2023, 5:13 pm

കണ്ണൂർ സ്‌ക്വാഡിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മമ്മൂട്ടി. സെറ്റിലെ ശബരീഷിന്റെയും അസീസിന്റെയും പാട്ടിനെകുറിച്ചാണ് മമ്മൂട്ടി രസകരമായി സംസാരിക്കുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ശബരീഷ് ഈ സിനിമയിൽ പാട്ടുപാടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതിൽ തന്റെ ക്യാരക്റ്റർ പാട്ടുപാടുന്ന ആളല്ലെന്നും സെറ്റിൽ മമ്മൂക്കയുമായി സംസാരിക്കുന്നതാണ് എന്റർടൈമെന്റ് എന്നുമായിരുന്നു ശബരീഷിന്റെ മറുപടി.

ശബരീഷ് പാട്ടുപാടുമോ എന്ന സംശയം മമ്മൂട്ടി ആ സമയം ചോദിച്ചു. ഉഗ്രനായിട്ട് പാടുമെന്ന് റോണി ഡേവിഡ് പറഞ്ഞു.
നമ്മുടെ സെറ്റിൽ ശബരീഷ് പാടിയിട്ടില്ലെന്നും, പാടാനുള്ള സമയം കിട്ടിയിട്ടിട്ടില്ലന്നും മമ്മൂട്ടി പറഞ്ഞു.

പാടുന്നതിനേക്കാൾ എന്റർടൈൻമെന്റ് മമ്മൂക്കയുമായി സംസാരിച്ചിരിക്കാനാണെന്ന് ശബരീഷ് പറഞ്ഞപ്പോൾ ,പാടാൻ താൻ ചാൻസ് കൊടുക്കില്ല എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ശബരീഷിന് പാട്ട് അറിയാമായിരുന്നെങ്കിൽ താൻ കുറച്ച് റിലാക്സ് ചെയ്തേനേയെന്നും താരം പറഞ്ഞു.
ശബരീഷ് നന്നായി പാടുമെന്ന് അറിഞ്ഞപ്പോൾ നഷ്ടമായി എന്ന ഭാവത്തിൽ ‘ചേ’ എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. താൻ പാടിയ പാട്ടെല്ലാം അയച്ചു തരാമെന്ന് ശബരീഷ് ആ സമയം പറഞ്ഞു.

അസീസ് സെറ്റിൽ പാടിയിട്ടുണ്ടെന്നും അതോടെ പാട്ടുപാടൽ നിർത്തിച്ചിട്ടുണ്ടെന്നും മമ്മൂക്ക പറഞ്ഞു. ‘ഇവൻ പാടിയിട്ടുണ്ട്. ഒരു പാട്ട് പാടി, അതോടെ ആ പാട്ട് നമ്മൾ നിർത്തിച്ചു, പിന്നെ വെറുതെ പരീക്ഷിക്കണ്ടല്ലോ(ചിരി),’ മമ്മൂക്ക പറഞ്ഞു.

വൺ എന്ന സിനിമയിൽ മുഖ്യമന്ത്രിയായി കാണുമ്പോഴുള്ള റിയാക്ഷൻ താൻ മമ്മൂട്ടി എന്ന നടനെ കണ്ടപ്പോഴുള്ള റിയാക്ഷനാണെന്നും അസീസ് പറഞ്ഞു. ‘അത് ഞാൻ മമ്മൂക്കയെ കണ്ടപ്പോൾ ഇട്ട എക്സ്പ്രെഷനാണ് അല്ലാതെ അഭിനയിച്ചതല്ല,’ അസീസ് പറഞ്ഞു.

കണ്ണൂർ സ്‌ക്വാഡിൽ അസീസിനെ പോലെയുള്ളവർ തന്നെയാണ് ഈ കഥാപാത്രം അവതരിപ്പിക്കേണ്ടതെന്ന് നമുക്ക് സിനിമ കാണുമ്പോൾ തോന്നുമെന്ന് മമ്മൂക്ക ഈ സമയം കൂട്ടിച്ചേർത്തു.


‘ഇവരൊക്കെയാണ് ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നതെന്ന് നിങ്ങൾക്ക് ഈ സിനിമ കാണുമ്പോൾ മനസ്സിലാവും. മിസ് കാസ്റ്റ് ഈ സിനിമയിലില്ല. ശബരീഷിന്റെ കഥാപാത്രമാണ് ഇതിൽ ഏറ്റവും ജൂനിയർ, ബാക്കിയുള്ളവർ കോൺസ്റ്റബൾമാരാണ്.
ഇവർക്ക് അവരുടേതായ വ്യക്തിത്വങ്ങളുണ്ട് സന്ദർഭങ്ങളൊക്കെയുണ്ട്. ഒറ്റ ആളായിട്ടേ ഇവരെ നാലു പേരെയും തോന്നുകയുള്ളൂ. കഥയുടെ പല രംഗത്തും ഇവരെ ഒരാളായിട്ടേ തോന്നുകയുള്ളൂ. ചില സമയത്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറും. കഥയുടെ പല രംഗത്തും ഇവരെ ഒരാളായിട്ടാണ് നമുക്ക് തോന്നുക,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty is sharing the details of the Kannur squad