| Tuesday, 9th February 2021, 1:13 pm

മുരളി ഗോപിയുടെ ഡ്രീം പ്രോജക്ടില്‍ മമ്മൂട്ടി നായകന്‍; നിര്‍മ്മാണം വിജയ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ പ്രഖ്യാപിച്ചു. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിതെന്ന് വിജയ് ബാബു പറഞ്ഞു.

ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ്. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലാണ് മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം ആരംഭിക്കുക.

അതേസമയം മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന ചിത്രത്തില്‍ വിജയ് ബാബു സഹനിര്‍മ്മാതാവ് ആണ്.

പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ നായകന്മാരാവുന്നത്.വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ചിത്രത്തില്‍ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന രജി കോശി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mammootty in Murali Gopi’s Dream Project; Produced by Vijay Babu

We use cookies to give you the best possible experience. Learn more