| Thursday, 6th August 2020, 9:00 pm

കൈരളി ടി.വിയിലെ കാഴ്ചയ്ക്ക് വിരാമം; വല്ല്യേട്ടന്‍ 4K എച്ച്.ഡി റീമാസ്റ്റര്‍ ഇറങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ എക്കാലവും ആഘോഷമാക്കിയ സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായി എത്തിയ വല്ല്യേട്ടന്‍. നിരവധി ആരാധകരാണ് വല്ല്യേട്ടന് ഉള്ളത്.

കൈരളി ടി.വിയില്‍ വല്ല്യേട്ടന്‍ സിനിമ കൂടുതല്‍ തവണ പ്രദര്‍ശിപ്പിക്കുന്നതിനെ നിരവധി പേര്‍ ട്രോള്‍ ചെയ്യാറുമുണ്ട്. ഇപ്പോളിതാ വല്ല്യേട്ടന്‍ സിനിമ പ്രേക്ഷകര്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

വല്ല്യേട്ടന്‍ റീ മാസ്റ്റര്‍ ചെയ്ത് ഹൈ ക്വാളിറ്റിയില്‍ പുറത്തിറക്കാന്‍ പോകുകയാണ്. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ എച്ച്.ഡി വേര്‍ഷന്‍ പുറത്ത് ഇറക്കുന്നത്.

നേരത്തെ കാക്കകുയില്‍, കളിപ്പാട്ടം, കമ്മീഷ്ണര്‍, ദി ട്രൂത്ത്, ദേവദൂതന്‍ തുടങ്ങി നിരവധി സിനിമകളും അതിലെ ഗാനങ്ങളും മാറ്റിനി നൗ റീമാസ്റ്റര്‍ ചെയ്ത് മികച്ച ദൃശ്യമികവോടെ പുറത്ത് ഇറക്കിയിട്ടുണ്ട്.

സിനിമാ പ്രേമികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മോശം ക്വാളിറ്റിയിലുള്ള വീഡിയോകള്‍. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ പലതും ഇപ്പോള്‍ മോശം ക്വാളിറ്റി പ്രിന്റാണ് ഉള്ളത്.

സിനിമ ഡിജിറ്റലിലേക്ക് മാറുന്നതിന് മുമ്പുള്ള പല സിനിമകളും ഗാനങ്ങളും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ നല്ല പ്രിന്റ് ഇല്ലാത്തത് പലപ്പോഴും ഈ സിനിമകളുടെ മികച്ച അനുഭവങ്ങള്‍ തടസ്സപെടുത്താറുണ്ട്.

Content Highlight: Mammootty hit movie vallyattan 4K HD Remaster is coming soon

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more