Entertainment news
മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണിയെ നായിക ആക്കിയത്തില്‍ മമ്മൂട്ടിക്ക് പിണക്കം ഉണ്ടായിരുന്നു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 23, 05:53 pm
Saturday, 23rd September 2023, 11:23 pm

1998ല്‍ ലാല്‍ ജോസിന്റെ കന്നി സംവിധാനം ചിത്രമായി റിലീസ് ചെയ്ത സിനിമ ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂര്‍ കനവ്.

വലിയ ഹിറ്റായി മാറിയ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തിയത് ദിവ്യ ഉണ്ണി ആയിരുന്നു.

സിനിമയില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയത്തില്‍ മമ്മൂട്ടി അതൃപ്തി ഉണ്ടായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്. ദിവ്യ ഉണ്ണി മമ്മൂട്ടിയുടെ മകളുടെ ഒപ്പം കോളേജില്‍ പഠിച്ചതാണ് അതിന് കാരണമെന്നും ലാല്‍ ജോസ് പറയുന്നു.

പ്രായം പ്രേക്ഷകര്‍ക്ക് പ്രശ്നം ആകുമോ എന്നതും മമ്മൂട്ടിക്ക് ആശങ്ക ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

‘മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിത്തില്‍ മമ്മൂകക്ക് പിണക്കം ഉണ്ടായിരുന്നു. ദിവ്യയുടെ പ്രായം ആയിരുന്നു മമ്മൂക്കയുടെ പ്രശ്‌നം. മമ്മൂക്കയുടെ മകളുടെ കൂടെ ദിവ്യ കോളേജില്‍ പഠിച്ചിട്ടുണ്ടായിരുന്നു. പ്രായം പ്രേക്ഷകര്‍ക്ക് പ്രശ്‌നം ആകുമോ എന്ന് മമ്മൂകക്ക് ആശങ്ക ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തത് കൊണ്ട് മാറ്റാന്‍ കഴിയുമായിരുന്നില്ല,’ ലാല്‍ ജോസ് പറയുന്നു.

പ്രായം വ്യത്യസം പ്രശ്‌നം ഇല്ലെന്ന് താന്‍ മമ്മൂട്ടിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ആദ്യ സിനിമയില്‍ തന്നെ തന്നിഷ്ടം കാണിക്കാന്‍ തുടങ്ങിയോ എന്ന് മമ്മൂട്ടി ശാസിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

സിനിമയില്‍ ലുക്ക് വ്യത്യാസം കൊണ്ടുവരാന്‍ മുടി വെട്ടണം എന്ന് പറഞ്ഞതും മമ്മൂട്ടിക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. പക്ഷെ ഒടുവില്‍ മമ്മൂട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Content Highlight:  Mammootty had a problem with casting Divya Unni as the female lead in Maravathur Kanav movie says Lal Jose