തന്റെ അടുത്ത ചിത്രം ചെയ്യാന്‍ നാദിര്‍ഷ മമ്മൂട്ടിയെ സമീപിച്ചതായി നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് നാദിര്‍ഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സൂര്യമാനസത്തിലെ പുട്ടുറുമീസ്, മൃഗയയിലെ വാറുണ്ണി, പൊന്തന്മാട അങ്ങനെ രൂപത്തിലും ഭാവത്തിലും മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ച മമ്മൂട്ടി വീണ്ടുമൊരു വ്യത്യസ്തതയുള്ള കഥാപാത്രവുമായി എത്തുകയാണ്. രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ സംവിധാന രംഗത്തും മികവ് തെളിയിച്ച നാദിര്‍ഷയുടെ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് നാലടി മാത്രം ഉയരമുള്ള കഥാപാത്രമായാണ്.
തന്റെ അടുത്ത ചിത്രം ചെയ്യാന്‍ നാദിര്‍ഷ മമ്മൂട്ടിയെ സമീപിച്ചതായി നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് നാദിര്‍ഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ അടുത്ത ചിത്രത്തില്‍ നാലടി ഉയരമുള്ള കഥാപാത്രമായിട്ടായിരിക്കും മെഗാസ്റ്റാര്‍ എത്തുക എന്ന് നാദിര്‍ഷ വ്യക്തമാക്കിയിരിക്കുകയാണ്. പ്രശസ്ത തിരക്കഥാ കൃത്തായ ബെന്നി പി നായരംമ്പലമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നും നാദിര്‍ഷ പറഞ്ഞു.
കുഞ്ഞിക്കൂനന്, ചാന്തുപൊട്ട് എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ബെന്നി പുതിയ ചിത്രവും ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്കുന്നതായിരിക്കുമെന്ന് പറയുന്നു. അത്തരത്തിലൊരു ചിത്രമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ നാദിര്ഷായില് നിന്നും പ്രതീക്ഷിക്കുന്നതെന്നും ബെന്നി അഭിപ്രായപ്പെട്ടു.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍ ആരംഭിക്കുമെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോണം മോശം വര്‍ഷമായിരുന്നു 2016.
രഞ്ജിത്തിന്റെ പുത്തന്‍ പണം, തമിഴ് ചിത്രം പേരന്പ്, ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.