കൊച്ചി: മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് തിയ്യതി മാറ്റി. ഏപ്രില്‍ അഞ്ചിലേക്കാണ് ചിത്രം മാറ്റിയത്. ഈ മാസം 31നാണ് നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. സാങ്കേതികമായ ചില കാരണങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ജയിലിലായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു മെക്സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ തുടങ്ങയി കമ്മ്യൂണിസ്റ്റ് ട്രെന്‍ഡ് ചിത്രങ്ങള്‍ക്ക് പിറകെയാണ് പരോളിന്റെ വരവ്. വേണുസംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
Read Also: എന്റെ ആത്മാവിന്റെ പകുതി കേരളത്തില്‍ വെച്ചാണ് പോകുന്നത്; മലയാളികളോട് യാത്ര പറഞ്ഞ് ‘സുഡുമോന്‍’
പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതാണ് പരോളിന്റെ സംവിധാനം. ബംഗലൂരാണ് പ്രധാന ലൊക്കേഷന്‍. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായെത്തുന്നത്.
അജിത് പൂജപ്പുരയാണ് തിരക്കഥ. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണ് ചിത്രം. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയജോര്‍ജ്ജ് സഹോദരിയായും വേഷമിടുന്നു. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.