'കലിയുഗത്തിന്റെ ഒരഭഭ്രംശം'; കുഞ്ചമൻ പോറ്റി പാൻ ഇന്ത്യനാ!
Film News
'കലിയുഗത്തിന്റെ ഒരഭഭ്രംശം'; കുഞ്ചമൻ പോറ്റി പാൻ ഇന്ത്യനാ!
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 11:48 am

സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകത ഭ്രമയുഗത്തിനുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ മമ്മൂട്ടിയാണ് എല്ലാ ഭാഷയിലും സൗണ്ട് നൽകുന്നതെന്ന് ട്രെയ്ലറിലൂടെ പ്രേക്ഷകന് വ്യക്തമാകുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നടക്കുന്ന കഥയാണ് സിനിമയുടേത്. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന സൂചനകള്‍ ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഹൊറര്‍ കഥയാണ് സിനിമയുടേതെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty dubbed whole language for bramayugam