Advertisement
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ജിയോ ബേബിയുടെ സംവിധാനത്തില്‍
Entertainment news
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ജിയോ ബേബിയുടെ സംവിധാനത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 29, 12:25 pm
Thursday, 29th September 2022, 5:55 pm

രാഷ്ട്രീയ നിലപാടുകളടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ജിയോ ബേബി. രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിലൂടെയാണ് ജിയോ ബേബി സിനിമാ രംഗത്തേക്കെത്തുന്നത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കുഞ്ഞുദൈവം തുടങ്ങി നിരവധി സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയിട്ടുണ്ട്.

അടുത്തിടെ ജിയോ ബേബി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ഇപ്പോഴിതാ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണെന്ന് വ്യക്തമാക്കുകയാണ് ജിയോ ബേബി. ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ കാസ്റ്റിങ് ആരംഭിച്ചിട്ടില്ലെന്നും ജിയോ ബേബി പറയുന്നു.

അതേസമയം ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ റിലീസിനൊരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്.

ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Content Highlight: Mammootty company to produce jeo baby’s upcoming film says reports