Malayalam Cinema
ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നില്ല; മറ്റുള്ളവരുമായി മത്സരിക്കാനില്ലെന്നും മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Jul 18, 06:54 am
Thursday, 18th July 2019, 12:24 pm

കൊച്ചി: ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നില്ലെന്ന് നടന്‍ മമ്മൂട്ടി. ഐ.എ.എന്‍.എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഒരിക്കലും രാഷ്ട്രീയത്തില്‍ അതിയായ താല്‍പര്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നുമില്ലെന്നും താരം പറഞ്ഞു.

മറ്റുള്ളവരുമായി മത്സരിക്കാനില്ലെന്നും മമ്മൂട്ടി പറയുന്നു. ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെയും തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് താല്‍പ്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

സിനിമയില്‍ തന്നെ തുടരാനാണ് തന്റെ ഉദ്ദേശ്യമെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തെലുങ്ക് ചിത്രമായ യാത്രയുടെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുുന്നതിനിടെയായിരുന്നു അത്.

നിലവില്‍ രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന മാമാങ്കമാണ് മറ്റൊരു ചിത്രം.

DoolNews Video