| Thursday, 3rd March 2022, 3:42 pm

മമ്മൂക്കാാ..അടിപൊളി; ഫസ്റ്റ് ഷോ കഴിഞ്ഞയുടനെ മമ്മൂട്ടിയുടെ കോള്‍; ഫോണ്‍ ആരാധകര്‍ക്ക് നേരെ ഉയര്‍ത്തി സൗബിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മപര്‍വം സിനിമയുടെ വിജയാഘോഷത്തിലാണ് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിന്‍ ഉള്‍പ്പെടെയുള്ളവര്‍.

ഭീഷ്മയുടെ ആദ്യഷോ കഴിഞ്ഞയുടനെ സൗബിനെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി സന്തോഷം പങ്കുവെച്ചത്. മമ്മൂക്കാാ അടിപൊളിയെന്ന് ഫോണില്‍ പറഞ്ഞുകൊണ്ട് മമ്മൂക്കയുടെ കോള്‍ ആരാധകരെ കാണിക്കുകയായിരുന്നു സൗബിന്‍. ഇതോടെ മമ്മൂക്കാ അടിപൊളിയെന്ന് ആരാധകരും ഉറക്കെ വിളിച്ചുപറഞ്ഞു.

ചിത്രത്തില്‍ എല്ലാവരും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നുവെന്നും ഇപ്പോഴും ആ തരിപ്പ് മാറുന്നില്ലെന്നുമായിരുന്നു സൗബിന്റെ ആദ്യപ്രതികരണം. തിയേറ്ററില്‍ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് കണ്ടപ്പോഴാണ് പഴയ ആ ഓളം തിരിച്ചുവന്നതെന്നും മമ്മൂക്ക കലക്കിയെന്നും സൗബിന്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിനേക്കാളും കൂടുതലായിരുന്നു സിനിമ തിയേറ്ററില്‍ കണ്ടപ്പോഴുണ്ടായ അനുഭവമെന്നും മമ്മൂക്ക ഫാന്‍സിന്റെ കൂടെ ആദ്യമായാണ് സിനിമ കാണുന്നതെന്നുമായിരുന്നു നടന്‍ സുദേവ് പ്രതികരിച്ചത്.

മമ്മൂക്കയുടെ എന്‍ട്രിയും സ്റ്റൈലും എല്ലാം സൂപ്പര്‍ ആയിരുന്നെന്നും പ്രതീക്ഷിച്ച പോലെ തന്നെ പടം അടിപൊളിയാണെന്നും എല്ലാവര്‍ക്കും അത് തന്നെ തോന്നട്ടെയെന്നും സുദേവ് പറഞ്ഞു. നിറഞ്ഞ തിയേറ്ററില്‍ സിനിമ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സുദേവ് പറഞ്ഞു.

Content Highlight: Mammootty Called  Soubin Shahir after Bheeshma Parvam First Show

We use cookies to give you the best possible experience. Learn more