| Tuesday, 8th September 2020, 5:11 pm

ഞാന്‍ മമ്മൂക്കയോട് മിണ്ടൂല്ല, ഹാപ്പി ബര്‍ത്ത് ഡേയ്ക്ക് വിളിച്ചില്ല; പൊട്ടിക്കരഞ്ഞ് കുഞ്ഞ്; പിണങ്ങല്ലേ, എന്താ മോള്‍ടെ പേരെന്ന് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69 ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ മമ്മൂക്കയുടെ ജന്മദിനത്തില്‍ താരത്തിനോട് പിണങ്ങിയിരിക്കുകയാണ് ഒരു കൊച്ച് ആരാധിക.

മമ്മൂട്ടിയുടെ പിറന്നാളിന് തന്നെ ക്ഷണിക്കാത്തതിന് പിണങ്ങി കരയുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ഞാന്‍ മമ്മൂക്കാനോട് മിണ്ടൂല്ല. എന്നെ മാത്രം ഹാപ്പി ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ എന്ന് പറഞ്ഞ് കൊണ്ടാണ് കുഞ്ഞ് കരയുന്നത്. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ വീഡിയോ ഇപ്പോള്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മമ്മൂട്ടി.

‘പിണങ്ങല്ലേ, എന്താ മോളുടെ പേര്..’ എന്ന് ചോദിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

ആശംസകളും മാഷപ്പ് വീഡിയോകളുമായി സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. നമ്പര്‍ 20 മദ്രാസ് മെയിലിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയ്നിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിനൊപ്പം ആശംസാവരികള്‍ നല്‍കിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Mammootty Birthday  Crying baby Video viral 

We use cookies to give you the best possible experience. Learn more