| Sunday, 14th March 2021, 1:37 pm

മമ്മൂക്കയുടെ കഥാപാത്രം നിങ്ങളെ ഞെട്ടിക്കുമെന്ന് പാര്‍വതി, പാര്‍വതിക്കും അങ്ങനെ അനുഭവപ്പെടുമെന്ന് മമ്മൂട്ടി; 'പുഴു'വിനെക്കുറിച്ച് മമ്മൂട്ടിയും പാര്‍വതിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഴു.

പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം ഏവരേയും ഞെട്ടിക്കുമെന്ന് പറയുകയാണ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി. ഇതിനു മുന്‍പ് മമ്മൂട്ടിയുടെ ഇത്തരമൊരു കഥാപാത്രം വന്നിട്ടില്ലെന്നും പ്രേക്ഷകര്‍ കാത്തിരുന്ന് കാണേണ്ടതാണെന്നും പാര്‍വതി പറഞ്ഞു.

അതേസമയം താന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഷയവും കഥാപാത്രവുമാണ് പുഴു എന്ന ചിത്രത്തിലേതെന്നും പാര്‍വതിക്കും അങ്ങനെത്തന്നെയാകും അനുഭവപ്പെടുകയെന്നും മമ്മൂട്ടി മാതൃഭൂമിയോട് പ്രതികരിച്ചു.

കഥയുടെ സസ്‌പെന്‍സ് ഉള്ളതുകൊണ്ട് ഇതില്‍ കൂടുതല്‍ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാവില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂക്കയായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ അത് ഉഗ്രനായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും നടി പാര്‍വതി തിരുവോത്ത് നേരത്തേ പറഞ്ഞിരുന്നു.

ബ്രില്യന്റ് ആക്ടറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

റത്തീനയുടെ ആദ്യ സിനിമയാണ് ഇത്. അതുകൊണ്ട് തന്നെ വളരെ ആകാംക്ഷയുണ്ട്. ഉയരെയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇത് രണ്ടാമത്തെ സിനിമയാണ്. പൊളിറ്റിക്കലി ഞാന്‍ വളരെ എക്സൈറ്റഡ് ആയ കണ്ടന്റാണ് ഇതില്‍ വരാന്‍ പോകുന്നത്. ചിത്രത്തിന്റെ പ്രതികരണം അറിയാനായി കാത്തിരിക്കുകയാണ് ഞാന്‍, പാര്‍വതി പറഞ്ഞു.

മമ്മൂട്ടി നായകനാകുന്നു എന്നതാണോ അതോ ചിത്രത്തിന്റെ കഥയാണോ ആകര്‍ഷിച്ചത് എന്ന ചോദ്യത്തിന് കഥ തന്നെയാണെന്നായിരുന്നു പാര്‍വതിയുടെ മറുപടി. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഹര്‍ഷദിന്റെ പടമാണെന്നും അറിയില്ലായിരുന്നെന്നും പാര്‍വതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty and Parvathy about movie Puzhu

Latest Stories

We use cookies to give you the best possible experience. Learn more