| Sunday, 23rd July 2023, 11:54 am

പ്രിയ സൂര്യക്ക്; നടിപ്പിന്‍ നായകന് പിറന്നാള്‍ ആശംസകളുമായി ബിഗ് 'എം'സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിപ്പിന്‍ നായകന്‍ സൂര്യക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ ബിഗ് എംസ്. കാതല്‍ സെറ്റിലെത്തിയ സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. മികച്ച ഒരു വര്‍ഷമായിരിക്കും ലഭിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാവട്ടെ,’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. നടിയും സൂര്യയുടെ ജീവിത പങ്കാളിയുമായ ജ്യോതികയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത്.

‘പ്രിയ സൂര്യയ്ക്ക്, പിറന്നാള്‍ ദിനത്തില്‍ ഒരുപാട് സ്‌നേഹം നേരുന്നു. നിങ്ങളെ പോലെ തന്നെ ഇനി വരാനിരിക്കുന്ന ദിവസങ്ങളും വര്‍ഷവും അത്ഭുതകരമായിരിക്കട്ടെ,’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

കങ്കുവ ആണ് ഇനി തെന്നിന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം. പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് ശ്രദ്ധ നേടിയിരുന്നു.

രണ്ട് മിനിട്ട് 21 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ഗ്ലിമ്പ്‌സില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്‌മാണ്ഡ ഫ്രെയിമുകള്‍ കൊണ്ട് പുത്തന്‍ അനുഭവമാണ് ഗ്ലിമ്പ്‌സ് സമ്മാനിക്കുന്നത്. 2024ന്റെ തുടക്കത്തിലാവും സിനിമയുടെ റിലീസ് ഉണ്ടാവുക.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക.

ഹിസ്റ്റോറിക്കല്‍ ഫിക്ഷനായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തെ ശിവയാണ്. രജനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

3D യിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.

Content Highlight: Mammootty and Mohanlal wish Suriya on his birthday

Latest Stories

We use cookies to give you the best possible experience. Learn more