കാലങ്ങളായി മലയാളികള്‍ സിനിമയിലെ ഫൈറ്റ് എന്നതിനോട് ചേര്‍ത്ത് വെക്കുന്ന പേരാണ് മാഫിയ ശശിയുടേത്. മുന്‍നിര താരങ്ങള്‍ക്കുള്‍പ്പെടെ മലയാള സിനിമയില്‍ ഒട്ടുമിക്ക എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള അവാര്‍ഡും മാഫിയ ശശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഘട്ടന രംഗങ്ങളില്‍ തന്നെ വിസ്മയിപ്പിച്ച നടനെ പറ്റി പറയുകയാണ് മാഫിയ ശശി.
ഏറ്റവും നന്നായി സ്റ്റണ്ട് ചെയ്യുന്ന താരം ആരാണെന്ന് പറയാനാകില്ലെന്നും, മമ്മൂക്കയും ലാലേട്ടനുമൊക്കെ മികച്ച രീതിയില്‍ സ്റ്റണ്ട് ചെയ്യുന്നവരാണെന്നും പുതിയ തലമുറയില്‍ പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരും നന്നായി ചെയ്യാറുണ്ടെന്നും മാഫിയ ശശി പറയുന്നു.
എന്നാല്‍ തന്നെ വിസ്മയിപ്പിച്ചത് ഇവരാരുമല്ല അത് ബിബിന്‍ ജോര്‍ജ് ആണെന്നാണ് മാഫിയ ശശി പറയുന്നത്. ഒരു കാലിന് സ്വാധീനക്കുറവ് ഉണ്ടായിട്ട് പോലും ബിബിന്‍ വളരെ പരിശ്രമിച്ച് വേദന മറന്ന് സ്റ്റണ്ട് ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും മാഫിയ ശശി പറയുന്നു.
ബിബിന്‍ ജോര്‍ജ് നായകനായ ഒരു പഴയ ബോംബ് കഥയില്‍ ഇരുവരും ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത പാപ്പനാണ് മാഫിയ ശശി സ്റ്റണ്ട് ചെയ്ത് ഒടുവില്‍ റിലീസായ ചിത്രം.
മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ഒന്നിക്കുന്ന ചിത്രത്തിലും മാഫിയ ശശിയുടെ സ്റ്റണ്ടുകള്‍ കാണാം.
അയ്യപ്പനും കോശിക്കും കിട്ടിയ ദേശിയ അവാര്‍ഡ് തനിക്ക് ഇനിയും മുന്നോട്ട് പോകാനുള്ള പ്രോത്സാഹനമാകുമെന്നും ശശി പറയുന്നു.