| Wednesday, 18th August 2021, 6:51 pm

നിനക്ക് ഈ സ്റ്റാന്റേര്‍ഡ് മതി; നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥനിലെ ദിലീപ് പാടിയ ഗാനം പുറത്തുവിട്ട് മമ്മൂട്ടിയും മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ആദ്യം ഗാനം പുറത്തുവിട്ടു. നാദിര്‍ഷ തന്നെ വരികളെഴുതി സംഗീതം പകര്‍ന്ന നാരങ്ങമുട്ടായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് തന്നെയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഗാനം പുറത്തുവിട്ടത്. ചിത്രത്തില്‍ ഉര്‍വശിയാണ് നായികയായി എത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.

ദിലീപും നാദിര്‍ഷയും തമ്മിലുള്ള സംഭാഷരൂപത്തിലാണ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും പരസ്പ്പരം ട്രോളുന്നതും വീഡിയോയിലുണ്ട്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് നാദിര്‍ഷ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രം ഒരുക്കുന്നത്.

സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

നേരത്തെ ചിത്രത്തിന്റെ പേരിനെതിരെ ചിലര്‍ രംഗത്ത് എത്തിയിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന പേര് ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ചിത്രത്തിനെതിരെ ചിലര്‍ രംഗത്ത് എത്തിയത്.

ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഈശോ ആണ് നാദിര്‍ഷയുടെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

Mammootty and Mohanlal release song sung by Dileep in Nadirsha movie Keshu Ee Veedinte Naathan

Latest Stories

We use cookies to give you the best possible experience. Learn more