ക്രിസ്റ്റഫര്‍ വിജയമാകുമെന്ന് ആരാധകര്‍; മമ്മൂട്ടിയുടെ വമ്പന്‍ ഫ്‌ളക്‌സും പാല്‍ അഭിഷേകവും
Entertainment news
ക്രിസ്റ്റഫര്‍ വിജയമാകുമെന്ന് ആരാധകര്‍; മമ്മൂട്ടിയുടെ വമ്പന്‍ ഫ്‌ളക്‌സും പാല്‍ അഭിഷേകവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th February 2023, 2:24 pm

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. പല തിയേറ്ററകളിലും വന്‍ വരവേല്‍പ്പോടെയാണ് ആരാധകര്‍ ചിത്രത്തെ ഏറ്റെടുക്കുന്നത്.

മമ്മൂട്ടിയുടെ ഫ്‌ളക്‌സിന് മുകളില്‍ പാല്‍ അഭിഷേകവും വാദ്യമേളങ്ങളുമായി വലിയ രീതിയില്‍ തന്നെയാണ് ആരാധകര്‍ ചിത്രത്തെ സെലിബ്രേറ്റ് ചെയ്യുന്നത്.
തുടക്കം മുതല്‍ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

”ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഉദയ് കൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഈ സിനിമ ഷൂട്ടിങ് പ്രഖ്യാപിച്ചതുമുതല്‍ ഇവരെയെല്ലാം കളിയാക്കി കൊണ്ടുള്ള പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

പടം തുടങ്ങുന്നതിന്റെ തലേ ദിവസം വരെ ഷൂട്ടിങ് തുടങ്ങേണ്ട എന്ന് വരെ പലരും പറഞ്ഞു. പക്ഷെ മമ്മൂക്ക എന്ന മഹാനടന്‍ അഭിനയിച്ച പടമാണ് ക്രിസ്റ്റഫര്‍. 2021 പ്രീസ്റ്റില്‍ തുടങ്ങി നന്‍പകല്‍ നേരത്ത് മയക്കം വരെ എത്തിനില്‍ക്കുന്ന വിജയമാണ് മമ്മൂക്കയുടേത്. അതുപോലെ തന്നെ ക്രിസ്റ്റഫറും വന്‍ വിജയമാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്,” ഒരു ആരാധകന്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ ക്യാരക്ടറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

സ്നേഹ, അമല പോള്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടെത്തുന്നുണ്ട്.

CONTENT HIGHLIGHT: MAMMOOTTY  AND CHRISTOPHER MOVIE