2018 ല്‍ കേരളം നേരിട്ട പ്രളയ ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ 2018 ന്റെ ടീസര്‍ പുറത്ത് വിട്ടുന്നു. മമ്മൂട്ടിയാണ് വേദിയില്‍ വെച്ച് ടീസര്‍ അനൗണ്‍സ് ചെയ്തത്.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സുധീഷ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ലാല്‍, ജാഫര്‍ ഇടുക്കി, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. വേദിയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം മമ്മൂട്ടിയുടെ കൂടെ അണിനിരന്നിരുന്നു.
വേദിയില്‍ വെച്ച് അവതാരകന്‍ കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിച്ചിരുന്നു. ‘കുഞ്ചാക്കോ ബോബന് മമ്മൂട്ടിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ? ഇപ്പോഴെ അദ്ദേഹത്തെ കിട്ടുകയുള്ളു. വേഗം ചോദിച്ചോളു’വെന്ന് അവതാരകന്‍ കുഞ്ചാക്കോ ബോബനോട് പറഞ്ഞു.
അതിന് മറുപടി പറഞ്ഞത് മമ്മൂട്ടിയായിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും അതൊന്നും ഇവിടെ വെച്ച് പറയാന്‍ പറ്റില്ലെന്നാണ് മമ്മൂട്ടി അദ്ദേഹത്തെ നോക്കി പറഞ്ഞത്.
‘ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതൊന്നും ഇവിടെ പറയാന്‍ കൊള്ളൂല. ഒരോരുത്തര് ചോദിച്ച് ചോദിച്ച് എന്റെ കയ്യിലെ കാശ് തീര്‍ന്നു. ഞാന്‍ പോവുകയാണ് ഇനിയും ചോദിച്ച് ചോദിച്ച് എന്നെ നിര്‍ത്തണ്ട,’ മമ്മൂട്ടി പറഞ്ഞു.
അതേസമയം, വെള്ളത്താല്‍ മുങ്ങപ്പെട്ട നാടും, ആടിയുലയുന്ന മരങ്ങളും, ഇടമുറിയാതെ പെയ്യുന്ന മഴയും ഇരുണ്ട അന്തരീക്ഷവും പ്രളയകാലത്തെ ഓര്‍മപ്പെടുത്തുന്നതുമാണ് ടീസര്‍.
പ്രളയക്കാലത്ത് നടന്ന പല സംഭവങ്ങളും സിനിമയില്‍ റീക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഇറങ്ങി തിരിച്ചവര്‍, പൊലീസ്, കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചവര്‍, മാധ്യമപ്രവത്തകര്‍ തുടങ്ങി എല്ലാവരിലൂടെയും ക്യാമറ സഞ്ചരിക്കുന്നുണ്ട്.
CONTENT HIGHLIGHT: mammootty about kunchakko boban