| Tuesday, 12th November 2024, 4:09 pm

ടെൻഷനോടെയാണ് ആ സൂപ്പർ ഹിറ്റ് ചിത്രം ചെയ്തത്, കാരണം അതൊരു സാധാരണ സിനിമയല്ലായിരുന്നു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യൻ സിനിമയെ ഞെട്ടിക്കുകയാണ്.

നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടൻ കൂടിയാണ് മമ്മൂട്ടി. കാതൽ ദി കോർ, നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ഇന്ത്യൻ സിനിമയെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

ഒരു മാനദണ്ഡവും നോക്കിയല്ല സിനിമകൾ എടുക്കുന്നതെന്നും എല്ലാം ആഗ്രഹങ്ങളുടെ പുറത്ത് സംഭവിക്കുന്നതാണെന്നും തീരുമാനങ്ങൾ വലിയ പാടാണെന്നും മമ്മൂട്ടി പറയുന്നു. കണ്ണൂർ സ്‌ക്വാഡിന്റെ കാര്യത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും സാധാരണ സിനിമകൾ പോലെ പാട്ടും പ്രണയവുമൊന്നും ഇല്ലാത്ത ഒരു സിനിമയായിരുന്നു അതെന്നും മമ്മൂട്ടി പറയുന്നു. മൂവീ വേൾഡ് മീഡിയയോട് സംസാരിക്കുകയായിയെന്നു അദ്ദേഹം.

‘ഒരു സിനിമ എടുക്കുമ്പോൾ മാനദണ്ഡം ഒന്നും നോക്കാൻ പറ്റില്ല. എന്ത് മാനദണ്ഡം വെച്ചാണ് ഒരു സിനിമയെടുക്കുക. ഇതൊരു ഗംഭീര പടമായിരിക്കും എന്ന് കരുതി സിനിമ എടുക്കുന്നതല്ല. ഒരു കഥ കേട്ട് ഇഷ്ടമാവുമ്പോൾ അത് എങ്ങനെയെങ്കിലും എടുക്കണമെന്ന് തോന്നും. അങ്ങനെയാണ് മനുഷ്യന്റെ ആഗ്രഹങ്ങൾ. സിനിമ എപ്പോഴും ആഗ്രഹങ്ങൾ മാത്രമാണ്. തീരുമാനങ്ങൾ വലിയ പാടാണ്.

ഒരു സിനിമ നന്നായി വന്നാൽ വന്നു. കണ്ണൂർ സ്‌ക്വാഡിന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആളുകൾ ഇങ്ങനെ യാത്ര ചെയ്ത് പോകുന്നതാണ് ആ ചിത്രം. സാധാരണ സിനിമയിൽ കാണുന്ന പാട്ട്, പ്രണയം, അങ്ങനെയുള്ള ഫൈറ്റുകൾ ഒന്നുമില്ല. എല്ലാം ഒരു സർവൈവൽ ഫൈറ്റ് ആണ് അല്ലാതെ ഗുഡ് മോർണിങ് പറഞ്ഞിട്ടുള്ള അടിയൊന്നുമല്ല.

അങ്ങനെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ പതുക്കെ പതുക്കെ കയറി വന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. അത് പ്രേക്ഷർ എങ്ങനെ എടുക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു . എല്ലാം ഒരു പരീക്ഷണമാണ്. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഈ സിനിമയുടെ സാലറി ഞാൻ വേണ്ടായെന്ന് വെച്ചാൽ സിനിമയുടെ ചിലവ് എങ്ങനെയെങ്കിലും നമുക്ക് ഒപ്പിച്ചെടുക്കാം,’മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty About Kannur Squad Movie And His Film Selections

We use cookies to give you the best possible experience. Learn more