Entertainment
അത്തരം വിദേശ സിനിമകളോട് താത്പര്യമുള്ള സമയത്താണ് അവൻ വന്ന് കണ്ടത്, ഞാൻ നോ പറഞ്ഞില്ല: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 25, 11:56 am
Saturday, 25th January 2025, 5:26 pm

മലയാള സിനിമയ്ക്ക് നിരവധി സംവിധായകരെ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ലാൽജോസ്, ആഷിഖ് അബു, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ഇവയിലുണ്ട്. ബിഗ് ബി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അമൽ നീരദ്. ബോക്സ് ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാൻ അമൽ നീരദിന് സാധിച്ചിരുന്നു.

സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, അൻവർ തുടങ്ങിയ സ്റ്റൈലിഷ് സിനിമകളിലൂടെ തന്റേതായ സ്ഥാനം അമൽ നീരദ് മലയാളത്തിൽ നേടിയെടുത്തിരുന്നു. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പർവ്വം.

ബിഗ് ബി ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ബിഗ് ബിയുടെ കഥ പറയുന്നതിന് മുമ്പ് അമൽ നീരദ് തനിക്കൊരു സിനിമയുടെ സി.ഡി തന്നിരുന്നുവെന്നും അത് ഫോർ ബ്രദേർസ് എന്ന ഹോളിവുഡ് സിനിമയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. അമൽ നീരദ് എന്ന ഫോട്ടോഗ്രാഫറെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും വ്യത്യസ്തമായൊരു സിനിമ വരുമ്പോൾ അതിന്റെ ഭാഗമാവാൻ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

‘ബ്ലാക്കിന്റെ ക്യാമറമാൻ അമൽ നീരദാണ്. ബിഗ് ബിയുടെ കഥ പറയുന്നതിന് മുമ്പ് അമൽ എനിക്കൊരു സി.ഡിയാണ് കൊണ്ടുതന്നത്. ഫോർ ബ്രദേർസ് എന്ന ഹോളിവുഡ് സിനിമയുടെ സി.ഡിയായിരുന്നു അത്. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസിക്ക് ത്രെഡെന്ന് അമൽ പറഞ്ഞു. പക്ഷെ അമൽ നീരദിനെ എനിക്കിഷ്ടപ്പെടാൻ തുടങ്ങിയത് അമലിന്റെ ഫോട്ടോഗ്രഫിയിലൂടെയാണ്. അത് തുടങ്ങുന്നത് അമലിന്റെ സിനിമകളിലൂടെയാണ്.

അമലിന്റെ ശിഷ്യൻമാരാണ് പിന്നീട് വന്നവരെല്ലാം. അമലിന്റെ സിനിമയോടെയുള്ള സമീപനവും ആശയങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു. സൗത്ത് അമേരിക്കൻ സിനിമകളോടും സ്പാനിഷ് സിനിമകളോടും ഹാൻഡിൽ സിനിമകളോടുമെല്ലാം എനിക്കൊരു ആഭിമുഖ്യമുള്ള ഒരു സമയമായിരുന്നു അത്.

സ്വഭാവികമായി ഇങ്ങനെയൊരു സിനിമ മലയാളത്തിൽ വരുമ്പോൾ നമ്മൾ അതിന്റെ ഭാഗമകണ്ടേ,’മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty About Amal Neeradh And Big B Movie