ലോക് ഡൗണ്‍ കാലത്ത് രസകരമായ പേഴ്‌സണല്‍ ചലഞ്ചുമായി മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ പേഴ്‌സണല്‍ ചലഞ്ചിനെക്കുറിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു പ്രമുഖ മാധ്യമം നടത്തിയ പരിപാടിയിലാണ് ദുല്‍ഖര്‍ വാപ്പയുടെ ചലഞ്ചിനെക്കുറിച്ച് പറഞ്ഞത്.
ലോക് ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ മമ്മൂട്ടി വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയിട്ടേ ഇല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. വീട്ടിന്റെ ഗേറ്റിന് പുറത്തുപേലും ഇറങ്ങാതെ 150 ദിവസമാണ് മമ്മൂട്ടി വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയതെന്ന് ദുല്‍ഖര്‍ പറയുന്നു.
വീടിന് പുറത്തിറങ്ങുന്ന കാര്യത്തില്‍ ഡിക്യുവും മമ്മൂട്ടിയും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്നും കിട്ടുന്ന ചാന്‍സിന് പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു.
‘ഞാന്‍ പിന്നെയും വീട്ടില്‍ കാണും. എന്നെക്കാളും നോണ്‍സ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോള്‍ ഒരു പേഴ്‌സണല്‍ റെക്കോര്‍ഡ് അടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്.’ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല’ എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. ദുല്‍ഖര്‍ പറയുന്നു.
ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന് ചോദിച്ചാല്‍ ഇത്ര ദിവസം ആയില്ലേ… ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ എന്നാണ് മമ്മൂട്ടിയുടെ മറുപടിയെന്ന് ദുല്‍ഖര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് മമ്മൂട്ടിയെന്നു ദുല്‍ഖര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക