കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ മമ്മൂട്ടിക്ക് പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ്. കഴിഞ്ഞ ദിവസം തനിക്കും ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞ് മമ്മൂട്ടി രംഗത്ത് വന്നിരുന്നു. അതിനെതിരെ മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ സംഭാഷണത്തിലൂടെ പ്രതികരിച്ചത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
‘മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല. ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിന് ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്‌മപുരത്തെ തീ താനേയുണ്ടായതല്ല, അതിന്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്,’ അബ്ദുറബ്ബ് പറഞ്ഞു.
കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റിലി ഔട്ടായെന്നും പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോള്‍ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക്
ഒരു ജനത മൊത്തം
അനുഭവിക്കേണ്ടി
വരുമ്പോള്‍
ഒരെല്ല് കൂടുതലുണ്ടായിട്ടും,
രണ്ട് ചങ്കുണ്ടായിട്ടും വലിയ
കാര്യമൊന്നുമില്ല.
രണ്ടും വൈകല്യമാണ്.
ജസ്റ്റ് റിമംബര്‍ ദാറ്റ്…
content highlight: Mammooka..Kochi is not old Kochi’; Kerala captain completely out when Vishapuka came: PK Abdurabb