| Tuesday, 12th March 2024, 4:11 pm

സോഷ്യല്‍ മീഡിയയില്‍ റീച്ചിനായി അങ്ങനെ ചെയ്യണമെന്ന് പറയുന്നത് എനിക്കിഷ്ടമല്ല: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ വളരെ നല്ലതാണെന്നും ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അതിന്റെ ശേഷം ആ സിനിമയുടെ പ്രൊമോഷന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും മറ്റും ചെയ്യേണ്ടിവരുമെന്നും മമിത ബൈജു.

അത്തരത്തില്‍ ചെയ്യേണ്ടിവരുന്നത് താന്‍ ഒരു നിര്‍ബന്ധമായി കാണാറില്ലെന്നും തന്റെ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും താരം പറയുന്നു.

എന്നാല്‍ തന്നോട് കുറേയാളുകള്‍ റീച്ച് കിട്ടണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും പോസ്റ്റിടണമെന്ന് പറയാറുണ്ടെന്നും അത് തനിക്ക് ഇഷ്ടമാകാറില്ലെന്നും മമിത പറഞ്ഞു.

ഒരു ആക്ടറെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലെ പ്രസന്‍സ് എത്രത്തോളം ആവശ്യമാണെന്ന ചോദ്യത്തിന് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സോഷ്യല്‍ മീഡിയ നല്ല പ്ലാറ്റ്‌ഫോമാണ്. പേര്‍സണലിയും പബ്ലിക്കലിയും ചില വിഷയങ്ങളെ ആളുകള്‍ക്ക് മുന്നില്‍ ഷോക്കേസ് ചെയ്യാന്‍ അത് സഹായിക്കും. എന്നാല്‍ എനിക്ക് എക്‌സ് പ്ലാറ്റ്‌ഫോമിലൊന്നും അകൗണ്ടില്ല.

ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അതിന്റെ ശേഷം ആ സിനിമയുടെ പ്രൊമോഷന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും മറ്റും ചെയ്യേണ്ടിവരും. അത് ഒരു നിര്‍ബന്ധമായി ഞാന്‍ കാണാറില്ല. എന്റെ റെസ്‌പോണ്‍സിബിളിറ്റിയായിട്ടാണ് ഞാന്‍ കാണുന്നത്.

എന്നാല്‍ എന്നോട് കുറേ ആളുകള്‍ പേഴ്‌സണലായി വന്ന് കുറഞ്ഞത് ആഴ്ചയില്‍ ഒരു തവണയെങ്കിലും പോസ്റ്റ് ഇടണമെന്ന് പറയാറുണ്ട്. എങ്കിലേ റീച്ച് കിട്ടുകയുള്ളൂവെന്നാണ് അവരൊക്കെ പറയുന്നത്.

എന്നാല്‍ അതൊന്നും എനിക്ക് ഇഷ്ടമല്ല. എനിക്ക് എപ്പോഴാണോ ഒരു ഫോട്ടോ ഇഷ്ടമാകുന്നത്, എപ്പോഴാണോ അത് സോഷ്യല്‍ മീഡിയയില്‍ ഇടണമെന്ന് തോന്നുന്നത് അന്നേ ഞാന്‍ അത് പോസ്റ്റ് ചെയ്യുകയുള്ളൂ. എന്റെ സന്തോഷത്തിന് വേണ്ടിയാണ് അത് ചെയ്യുന്നത്,’ മമിത ബൈജു പറയുന്നു.


Content Highlight: Mamitha Baiju Talks About Social Media

We use cookies to give you the best possible experience. Learn more