തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ എത്തിയ ഈ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ എത്തിയ ഈ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്.
ചിത്രത്തില്‍ നായികയായി എത്തിയത് വളരെ കുറഞ്ഞ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറിയ മമിത ബൈജു ആയിരുന്നു. നസ്‌ലെന്‍ ആയിരുന്നു പ്രേമലുവില്‍ നായകനായത്. ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായിരുന്നു.
പ്രേമലു കേരളത്തിന് പുറത്തും തമിഴ്നാട്ടിലും ഇത്രയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മമിത ബൈജു. അത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നടി പറയുന്നത്.
കേരളത്തില്‍ ഹിറ്റാവുമെന്ന് തങ്ങളുടെ ടീമിന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും തമിഴ്നാടിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ലെന്നും മമിത പറഞ്ഞു.
തമിഴ്നാട്ടിലും കേരളത്തിലും ഏറെനാള്‍ പ്രേമലു ഹൗസ് ഫുള്ളായി ഓടിയത് മനസിന് വളരെയധികം സന്തോഷം നല്‍കിയെന്നും നടി കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത ബൈജു.
‘തീര്‍ച്ചയായും പ്രതീക്ഷിച്ചതല്ല. കേരളത്തില്‍ ഹിറ്റാവും എന്ന് ഞങ്ങളുടെ ടീമിന് ആത്മവിശ്വാസമുണ്ടായിരുന്നു. തമിഴ്നാടിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിലുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് അവിടെ ഏതാനും സ്‌ക്രീനില്‍ റിലീസ് ചെയ്തത്.
തമിഴ്നാട്ടിലാവട്ടെ കേരളത്തിലാവട്ടെ ഏറെനാള്‍ പ്രേമലു ഹൗസ് ഫുള്ളായി തന്നെ ഓടി. അത് മനസിന് വളരെയധികം സന്തോഷം നല്‍കി. ആ സമയത്തുതന്നെയാണ് എന്റെ ആദ്യ തമിഴ് സിനിമയായ റിബല്‍ റിലീസായതും. ഒപ്പം തന്നെ പ്രേമലുവും തമിഴില്‍ ഡബ്ബ് ചെയ്ത് റിലീസായി. തമിഴ്നാട്ടില്‍ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വീകരണമായിട്ടാണ് ഞാനതിനെ കാണുന്നത്,’ മമിത ബൈജു പറഞ്ഞു.
Content Highlight: Mamitha Baiju Talks About Premalu Movie Success In Tamilnadu