സാഗർ ഏലിയാസ് ജാക്കിയിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു: മമിത ബൈജു
Entertainment
സാഗർ ഏലിയാസ് ജാക്കിയിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th February 2024, 7:49 pm

ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ യുവനടിയാണ് മമിത ബൈജു.

ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന പ്രേമലുവിലും കയ്യടി നേടുന്നുണ്ട് മമിത. സൂപ്പർ ശരണ്യ, പ്രണയ വിലാസം എന്നീ ചിത്രങ്ങളും മമിതയെ കൂടുതൽ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയിരുന്നു.

ചെറുപ്പത്തിൽ ചില ചിത്രങ്ങളിലേക്ക് തന്നെ അഭിനയിക്കാൻ വിളിച്ചിട്ടുണ്ട് എന്ന് പറയുകയാണ് മമിത.

ഇന്ദ്രൻസിന്റെ ഒരു സിനിമയിലേക്ക് തന്നെ വിളിച്ചിട്ടുണ്ടെന്നും മോഹൻലാൽ അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന സാഗർ ഏലിയാസ് ജാക്കിയെന്ന ചിത്രത്തിൽ ഒരു ബാലതാരമായി തന്നെ വിളിച്ചിരുന്നുവെന്നും മമിത പറയുന്നു.

ചിത്രത്തിൽ ബേബി നയൻതാര അവതരിപ്പിച്ച കഥാപാത്രമാണ് തന്നെ തേടി വന്നതെന്ന് മമിത പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു മമിത.

‘ചെറുപ്പത്തിൽ കുറേ പടത്തിലേക്ക് എന്നെ വിളിച്ചിരുന്നു. ഇന്ദ്രൻസ് ചേട്ടന്റെ ഒരു സിനിമയിൽ അവസരം വന്നിരിന്നു. അതുപോലെ സാഗർ ഏലിയാസ് ജാക്കിയില്ലേ അതിനകത്ത് ഭാവനയോടൊപ്പം ഒരു കുട്ടിയുണ്ട്. നയൻ‌താരയാണ് അത് ചെയ്തിരിക്കുന്നത്. ബേബി നയൻ‌താര.

ആ റോളിലേക്ക് എനിക്ക് അവസരം വന്നിരിന്നു. അങ്ങനെ ഒരുപാട് കുഞ്ഞ് കുഞ്ഞ് വേഷങ്ങൾ എന്നെ തേടി വന്നിരുന്നു,’മമിത പറയുന്നു.

Content Highlight: Mamitha baiju Talk About Sagar Alias Jacky