| Thursday, 15th February 2024, 9:14 pm

പ്രേമലുവിലെ പോലെ അത് ശരിക്കും സംഭവിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് നസ്‌ലെന്‍ നായകനായ പ്രേമലു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. റോം-കോം വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രേമലുവിൽ അഭിനയിച്ചതിന് ശേഷം ഇപ്പോൾ പ്രണയമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമിത ബൈജു.

പ്രേമം വേണമെന്ന് തോന്നിയിട്ടില്ലെന്നും എന്നാൽ ചിത്രത്തിലെ റീനുവിന്റെയും സച്ചിന്റെയും പോലെയൊരു പ്രണയം ശരിക്കും സംഭവിച്ചാൽ അടിപൊളിയായിരിക്കുമെന്നും ആ രണ്ട് കഥാപാത്രങ്ങളും ഒരുപാട് ഇഷ്ടമാണെന്നും മമിത പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു പ്രേമം വേണമെന്നൊന്നും ആലോചിച്ചിട്ടില്ല. പക്ഷെ എനിക്ക് റീനുവിന്റെ കഥ നല്ല ഇഷ്ടമാണ്. അതായത് ഇത് ശരിക്കും നടക്കുന്ന ഒരു കഥ ആണെങ്കിൽ അടിപൊളി ആയേനെ എന്നെനിക്ക് തോന്നി.

കാരണം സച്ചിന്റെ കഥാപാത്രം വളരെ സത്യസന്ധനാണ്. നല്ല രസമാണ്. അത് നസ്ലൻ ചെയ്തിരിക്കുന്നതും അടിപൊളിയായിട്ടാണ്. അതൊക്കെ കണ്ടപ്പോൾ അവന്റെ കഥാപാത്രത്തെ എന്റെ കഥാപാത്രമായ റീനു പ്രണയിച്ചാൽ അടിപൊളിയായിരിക്കും എന്ന് തോന്നി,’മമിത പറയുന്നു.

അതേസമയം ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയില്‍ വാലന്റൈന്‍സ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയ സിനിമകളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ പ്രേമലു എത്തിയിരുന്നു.

രജിനികാന്ത് ചിത്രം ലാല്‍സലാമിനെയും പിന്തള്ളിയാണ് പ്രേമലു ലിസ്റ്റില്‍ രണ്ടാമതെത്തിയത്

Content Highlight: Mamitha Baiju Talk About Love And Premalu

Latest Stories

We use cookies to give you the best possible experience. Learn more