ആ മോഹൻലാൽ ചിത്രം കണ്ട് എക്സൈറ്റഡായി ഞാൻ അവൾക്ക് മെസേജ് അയച്ചു: മമിത ബൈജു
Entertainment
ആ മോഹൻലാൽ ചിത്രം കണ്ട് എക്സൈറ്റഡായി ഞാൻ അവൾക്ക് മെസേജ് അയച്ചു: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2024, 1:20 pm

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മമിത ബൈജു – അനശ്വര രാജിന്റേത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യയിലെ ഇവരുടെ കൂട്ടുകെട്ട് ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് അനശ്വരയും മമിതയും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലെ അനശ്വരയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത. നേര് കാണാൻ തിയേറ്ററിൽ പോയപ്പോൾ താൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നുവെന്നും അനശ്വരയുടെ കോർട്ട് സീനൊക്കെ വന്നപ്പോൾ താൻ കയ്യടിച്ച് അലറുകയായിരുന്നുവെന്നും മമിത പറയുന്നു. സിനിമ കണ്ടിറങ്ങിയ ഉടനെ തന്നെ അനശ്വരക്ക് മെസേജ് അയച്ചിരുന്നുവെന്നും മമിത കൂട്ടിച്ചേർത്തു.

‘എനിക്ക് വിളിക്കാൻ പറ്റിയില്ല. പക്ഷേ മെസേജ് അയച്ചിരുന്നു. അമ്മ അനശ്വരയുടെ അമ്മയെ വിളിച്ചിരുന്നു. അവൾ ഇപ്പോൾ പടം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ നേര് കാണാൻ തിയേറ്ററിൽ പോയപ്പോൾ ഭയങ്കര എക്സൈറ്റഡ് ആയി ഇങ്ങനെ ഇരിക്കുകയാണ്. ഞാൻ അവളുടെ കോർട്ട് സീനൊക്കെ വന്നപ്പോൾ കയ്യടിച്ച് അലറുകയാണ്. ഞാൻ കൈയ്യടിക്കുന്നതിനേക്കാൾ കൂടുതൽ ബാക്കിയുള്ള ആളുകളുടെ കയ്യടിയും ആരവങ്ങളും കാണുമ്പോൾ നമുക്ക് നല്ല സന്തോഷം വരുമല്ലോ.

അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ അനശ്വരക്ക് മെസേജ് അയച്ചു. പരിപാടി ഇങ്ങനെയൊക്കെയാണ് ഓഡിയൻസ് എല്ലാവരും നല്ല ലൗഡാണ്, നീ പറയുന്ന ഈ ഡയലോഗ് എല്ലാം നല്ല രസമായിരുന്നു, നന്നായിട്ട് ചെയ്തിട്ടുണ്ട്, എന്നൊക്കെ പറഞ്ഞിട്ട് ഞാൻ അവൾക്ക് മെസേജ് അയച്ചിരുന്നു,’ മമിത ബൈജു പറഞ്ഞു.

ഈ വർഷം ഇറങ്ങി മലയാളത്തിൽ വലിയ വിജയമായ പ്രേമലുവിൽ നായികയായി എത്തിയ മമിതയായിരുന്നു. പ്രേമലുവിന് ശേഷം തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടാൻ മമിതക്ക് കഴിഞ്ഞിരുന്നു. ഗുരുവായൂരമ്പല നടയിൽ, അബ്രഹാം ഓസ്‌ലർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ വർഷമിറങ്ങിയ അനശ്വര രാജന്റെ സിനിമകൾ.

 

Content Highlight: Mamitha Baiju About Performance Of Anaswara Rajan In Neru Movie