| Friday, 16th February 2024, 8:16 am

ആ നടനായിരുന്നു എന്റെ ആദ്യ സെലിബ്രിറ്റി ക്രഷ്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ സെലിബ്രിറ്റി ക്രഷ് ഹൃതിക് റോഷൻ ആയിരുന്നെന്ന് നടി മമിത ബൈജു. താൻ ചെറുതായിരിക്കുമ്പോൾ മുതൽ ഇഷ്ടമായിരുന്നെന്നും കഹോന പ്യാർ ഹേ എന്ന സിനിമ കണ്ടതിന് ശേഷമാണ് ക്രഷ് ആയതെന്നും മമിത പറഞ്ഞു.

അന്ന് മിക്ക ദിവസങ്ങളിലും ഈ സിനിമ വരുമെന്നും എന്നാൽ ടി.വിയിൽ എങ്ങനെയാണ് ടെലികാസ്റ്റ് ചെയ്യുന്നത് എന്ന് തനിക്കന്ന് അറിയില്ലെന്നും മമിത പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഫസ്റ്റ് സെലിബ്രിറ്റി ക്രഷ് ഹൃതിക് റോഷൻ ആയിരുന്നു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ എനിക്ക് ഇഷ്ടമായിരുന്നു. കഹോന പ്യാർ ഹേ എന്ന സിനിമ കണ്ടിട്ട് എനിക്ക് നല്ല ഇഷ്ടമായിരുന്നു. എനിക്ക് സിനിമയൊക്കെ മനസ്സിലായി വരുന്ന കാലമായിരുന്നു അത്. അത്രയും ചെറുപ്പമായിരുന്നു. സെറ്റ് മാക്സിൽ സിനിമ വരുന്ന സമയമാണ്. മിക്ക ദിവസവും ഈ സിനിമ ഉണ്ടാകും. എനിക്ക് സിനിമയെപ്പറ്റി അത്രയും അറിയുകയില്ല.

ഇവരെങ്ങനെയാണ് ടെലികാസ്റ്റ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല, അത്രയും ചെറുതായിരിക്കുമ്പോൾ ആണ്. ഞാൻ വിചാരിക്കുന്നത് ഇന്ന് കാണുന്നത് അവർ ലൈവായിട്ട് എടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത പ്രാവശ്യം ഇവരെങ്ങനെയാണ് ഈ സെയിം സാധനം ഷൂട്ട് ചെയ്യാൻ പറ്റുന്നത്.

ഇത്രയും പെട്ടെന്ന് രാവും പകലും ആകുന്നു. അത്രയും ചെറുപ്പത്തിലാണ്, മനസ്സിലാവാത്ത സമയത്താണത്. എനിക്ക് അത്രയും ഇഷ്ടപ്പെട്ട ഒരാളാണ് ഹൃതിക് റോഷൻ. ഇപ്പോഴും ഹൃതിക് റോഷൻ തന്നെയാണ്, അവിടുന്ന് വല്ല മാറ്റവും ഉണ്ടായിട്ടില്ല,’ മമിത ബൈജു പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Mamitha baiju about her first celebrity crush

Latest Stories

We use cookies to give you the best possible experience. Learn more