| Monday, 19th February 2024, 10:26 pm

പ്രേമലുവിൽ വരുന്നതിന് മുൻപ് ഗിരീഷേട്ടൻ റിക്വസ്റ്റ് ചെയ്ത കാര്യം അതായിരുന്നു: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു സിനിമയിലേക്ക് സംവിധായകൻ ഗിരീഷ് തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് നടി മമിത ബൈജു. കുറച്ച് ചബ്ബി ആയിരിക്കണമെന്നാണ് ഗിരീഷ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം തന്നെ കാണുമ്പോൾ മെലിഞ്ഞിട്ടായിരുന്നെന്നും മമിത പറഞ്ഞു. പ്രേമലുവിന്റെ വിശേഷങ്ങൾ അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആകപ്പാടെ ഗിരീഷേട്ടൻ റിക്വസ്റ്റ് ചെയ്ത കാര്യം കുറച്ച് ചബ്ബി ആയിട്ട് വേണം എന്നതായിരുന്നു. ഗിരീഷേട്ടൻ എന്നെ കാണുന്ന സമയത്ത് ഞാൻ മെലിഞ്ഞൊട്ടിയിരുന്നു. ഷൂട്ടൊക്കെ ഉണ്ടായതുകൊണ്ട് ചെന്നൈയിലൊക്കെ പോയിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറവായതുകൊണ്ട് ഭയങ്കര മെലിഞ്ഞൊട്ടിയിരുന്നു. കുറച്ച് ചബ്ബിയായിരിക്കണം അങ്ങനെയാണ് എനിക്ക് എന്റെ റീനുവിനെ വേണ്ടത്. അപ്പോൾ ഞാൻ കുറെ കഴിക്കാൻ തുടങ്ങി,’മമിത പറഞ്ഞു.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സിനിമയാണ് പ്രേമലു. മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലെനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.

മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍ നായകനായെത്തുന്ന സിനിമയില്‍ മമിത ബൈജുവാണ് നായിക. സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. ഗിരീഷ് എ.ഡി. യും നസ്‌ലനും തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നിക്കുന്നത്.

Content Highlight: Mamitha baiju about gireesh AD’s request

Latest Stories

We use cookies to give you the best possible experience. Learn more