നേര് കണ്ടിറങ്ങിയപ്പോൾ തന്നെ അനശ്വരക്ക് മെസേജ് അയച്ചു; തിയേറ്ററിൽ എന്നേക്കാൾ ആരവമായിരുന്നു: മമിത ബൈജു
Film News
നേര് കണ്ടിറങ്ങിയപ്പോൾ തന്നെ അനശ്വരക്ക് മെസേജ് അയച്ചു; തിയേറ്ററിൽ എന്നേക്കാൾ ആരവമായിരുന്നു: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th February 2024, 8:28 am

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൊമ്പോയാണ് മമിത ബൈജു- അനശ്വര രാജിന്റേത്. എ.ഡി ഗിരീഷ് സംവിധാനം ചെയ്ത സൂപ്പർ ശരണ്യയിലെ ഇവരുടെ കൂട്ടുകെട്ട് ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് അനശ്വരയും മമിതയും. ജീത്തു ജോസഫ് സംവിധാനം ചെയ്ത് അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് നേര്. ചിത്രത്തിൽ ബ്ലൈൻഡ് ആയിട്ടുള്ള സാറ എന്ന കഥാപാത്രത്തിന് അനശ്വരക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു.

തന്റെ കൂട്ടുകാരിയായ അനശ്വരയെ നേര് കണ്ടതിന് ശേഷം വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് വിളിക്കാൻ പറ്റിയില്ലെന്നും എന്നാൽ മെസേജ് അയച്ചിരുന്നെന്നുമായിരുന്നു മമിതയുടെ മറുപടി. തന്റെ അമ്മ അനശ്വരയുടെ അമ്മയെ വിളിച്ചിരുന്നെന്നും മമിത പറഞ്ഞു. സിനിമ കാണാൻ പോയപ്പോൾ അനശ്വരയുടെ സീൻ വരുമ്പോൾ കയ്യടിച്ചിരുന്നെന്നും എന്നാൽ തിയേറ്ററിൽ തന്നെക്കാൾ ആരവം മറ്റുള്ളവർക്കായിരുന്നെന്നും മമിത പറയുന്നുണ്ട്.

ആളുകൾ തന്നെക്കാൾ കയ്യടിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അനശ്വരയ്ക്ക് മെസേജ് അയച്ചെന്നും മമിത കൂട്ടിച്ചേർത്തു. അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് വിളിക്കാൻ പറ്റിയില്ല. പക്ഷേ മെസേജ് അയച്ചിരുന്നു. അമ്മ അനശ്വരയുടെ അമ്മയെ വിളിച്ചിരുന്നു. അവൾ ഇപ്പോൾ പടം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ നേര് കാണാൻ തിയേറ്ററിൽ പോയപ്പോൾ ഭയങ്കര എക്സൈറ്റഡ് ആയി ഇങ്ങനെ ഇരിക്കുകയാണ്. ഞാൻ അവളുടെ കോർട്ട് സീനൊക്കെ വന്നപ്പോൾ കയ്യടിച്ച് അലറുകയാണ്. ഞാൻ കൈയ്യടിക്കുന്നതിനേക്കാൾ കൂടുതൽ ബാക്കിയുള്ള ആളുകളുടെ കയ്യടിയും ആരവങ്ങളും കാണുമ്പോൾ നമുക്ക് നല്ല സന്തോഷം വരുമല്ലോ.

അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ അനശ്വരക്ക് മെസേജ് അയച്ചു. പരിപാടി ഇങ്ങനെയൊക്കെയാണ് ഓഡിയൻസ് എല്ലാവരും നല്ല ലൗഡാണ്, നീ പറയുന്ന ഈ ഡയലോഗ് എല്ലാം നല്ല രസമായിരുന്നു, നന്നായിട്ട് ചെയ്തിട്ടുണ്ട്, എന്നൊക്കെ പറഞ്ഞിട്ട് ഞാൻ അവൾക്ക് മെസേജ് അയച്ചിരുന്നു,’ മമിത ബൈജു പറഞ്ഞു.

Content Highlight: Mamita Baiju said that she sent a message to Anaswara after watching neru movie