| Sunday, 26th September 2021, 5:16 pm

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തൃണമൂല്‍ തന്നെ ധാരാളം; ഭവാനിപൂരില്‍ നിന്ന് കളി തുടങ്ങുമെന്ന് മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ധാരളമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്നും താലിബാനി ബി.ജെ.പിക്ക് ഇന്ത്യയെ നശിപ്പിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു.

” കളി ഭവാനിപൂരില്‍ നിന്ന് തുടങ്ങും. രാജ്യമെമ്പാടും വിജയക്കുമ്പോള്‍ കളി അവസാനിക്കും,” മമത പറഞ്ഞു.

സെപ്റ്റംബര്‍ 30നാണ് തെരഞ്ഞെടുപ്പ്. നന്ദിഗ്രാമില്‍ തോറ്റ മമതയ്ക്ക് ഭവാനിപൂരില്‍ മത്സരം നിര്‍ണായകമാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും.

ഭവാനിപൂരില്‍ നിന്നും ജയിച്ച തൃണമൂല്‍ എം.എല്‍.എ ഷോഭന്‍ദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.

Content Highlights: Mamatha Banerjee Threatens BJP

We use cookies to give you the best possible experience. Learn more