| Saturday, 26th October 2013, 9:26 am

മന്നാഡേയുടെ മകള്‍ക്കെതിരെ മമതയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊല്‍ക്കത്ത:  അന്തരിച്ച ഗായകന്‍ മന്നാഡേയുടെ ബാങ്ക് ലോക്കറില്‍ നിന്ന്  അപഹരിക്കപ്പെട്ട പണവും സ്വര്‍ണ്ണാഭരണങ്ങളും വീണ്ടെടുത്ത് നല്‍കുന്നതില്‍ താന്‍ ഉപേക്ഷ കാണിച്ചുവെന്ന മന്നാഡേയുടെ മകള്‍   സുമിതയുടെ ആരോപണത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്നും മമത.

ഫേസ്ബുക്കിലൂടെയായിരുന്നു സുമിതക്കുള്ള മമതയുടെ മറുപടി. മന്നാഡേയുടെ ഒരു ബന്ധു 20 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചുവെന്നായിരുന്നു കേസ്.

ആരോപണവിധേയനായ കുടുംബത്തെ അറസ്റ്റ് ചെയ്താല്‍ അതിനെക്കുറിച്ച് ചോദ്യമുയരുമെന്നും അതിനാാല്‍ തന്നെ  അന്വേഷണം നടത്താതെ തനിക്ക് എങ്ങനെ നടപടിയെടുക്കാനാകുമെന്നും മമത ചോദിച്ചു.

മന്നാഡേയെ താന്‍ അവഗണിച്ചുവെന്ന് പറയുന്നവര്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ നേരിട്ട് ബാംഗലൂരുവില്‍ പോയ കാര്യം എന്തുകൊണ്ടാണ്  മനസിലാക്കാത്തതെന്നും അവര്‍ ചോദിച്ചു.

ഭൗതിക ശരീരം പ്രത്യേക വിമാനത്തില്‍ കൊണ്ട്‌വന്ന് കൊല്‍ക്കത്തയില്‍ പൊതു ദര്‍ശനത്തിന് വെക്കണമെന്ന് ബന്ധുക്കളോട് അപേക്ഷിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ അവര്‍ അത്  അംഗീകരിച്ചില്ലെന്നു മാത്രമല്ല, അതിനുള്ള മറുപടിയിലാണ് മമതക്കെതിരെ പ്രസ്താവന നടത്തിയത്.

തന്റെ അനന്തരവന്‍ ബാങ്ക് ലോക്കറില്‍ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്നും അവ വീണ്ടെടുത്ത് നല്‍കണമെന്നുംആവശ്യപ്പെട്ട് നേരത്തേ മന്നാഡേ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more