സര്‍ക്കാരിന്റെ അഹങ്കാരവും നശീകരണ സ്വഭാവവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും ഡീമോണിറ്റൈസേഷന്‍ എന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഡെമോളിഷന്‍ ആയിരിക്കുകയാണെന്നും മമതാ ബാനര്‍ജി ട്വിറ്ററില്‍ പറഞ്ഞു.
കൊല്‍ക്കത്ത: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പ്രധാനമന്ത്രി മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതിക്കെതിരെ സംസാരിക്കുന്നതെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
സര്‍ക്കാരിന്റെ അഹങ്കാരവും നശീകരണ സ്വഭാവവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും ഡീമോണിറ്റൈസേഷന്‍ എന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഡെമോളിഷന്‍ ആയിരിക്കുകയാണെന്നും മമതാ ബാനര്‍ജി ട്വിറ്ററില്‍ പറഞ്ഞു.
നോട്ടുനിരോധനം കൊണ്ട് മോദിയുടെ അനുയായികള്‍ക്ക് മാത്രമേ ഗുണമുണ്ടായിട്ടുള്ളൂവെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ഡിസംബര്‍ 14 മുതല്‍ 16വരെ ബംഗാളില്‍ നോട്ടുനിരോധനത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്‌നും മമതാ ബാനര്‍ജി പറഞ്ഞു.
യു.പിയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിച്ചാണ് മോദി പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം നടത്തിയിരുന്നത്.