കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബംഗാളില്‍ ബി.ജെ.പിയ്ക്ക് തടയിടാന്‍ പുതിയ നയവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.
രാജ്യത്തെ ബി.ജെ.പി സ്വാധീനം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ബി.ജെ.പി ഇതര നേതാക്കള്‍ക്ക് മമത കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കാണ് മമത കത്തയച്ചത്.
‘ബി.ജെ.പി ആക്രമണങ്ങള്‍ക്കെതിരെ പോരാടാനും ഭരണഘടനയെ സംരക്ഷിക്കാനുമായി ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു,’ എന്ന് മമത ട്വിറ്ററിലെഴുതി.
അതേസമയം മാര്‍ച്ച് 27 നാണ് ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 70 ശതമാനത്തിലേറെ പോളിംഗാണ് ഒന്നാംഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഞായറാഴ്ച മുതല്‍ മമത നന്ദിഗ്രാമില്‍ ക്യാംപ് ചെയ്യുകയാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം അവസാനിപ്പിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 30 ആയിരുന്നു. 39 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വേട്ടെടുപ്പ് നടക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക