കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നോട് അസൂയയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇറ്റലിയിലേക്ക് പോകാന്‍ വിദേശകാര്യ വകുപ്പ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.
റോം ആസ്ഥാനമായുള്ള കത്തോലിക്കാ ഫൗണ്ടേഷന്റെ സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാനാണ് മമത ഇറ്റലിയിലേക്ക് പോകാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നത്.
”റോമില്‍ ലോകസമാധാനത്തെക്കുറിച്ച് ഒരു യോഗം ഉണ്ടായിരുന്നു, അവിടേക്ക് എന്നെ ക്ഷണിച്ചു. ജര്‍മ്മന്‍ ചാന്‍സലര്‍, പോപ്പ് (ഫ്രാന്‍സിസ്) എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇറ്റലി എനിക്ക് പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. എന്നിട്ടും കേന്ദ്രം അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി എന്ന നിലയ്ക്ക് അത് ശരിയായ കാര്യമല്ലെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്,” മമത പറഞ്ഞു.
കേന്ദ്രത്തിന് തന്നെ തടയാന്‍ കഴിയില്ലെന്നും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളതുുകൊണ്ടല്ല, പക്ഷേ ഇത് രാജ്യത്തിന് ലഭിക്കുന്ന ആദരവ് ആണെന്നും മമത പറഞ്ഞു.
” നിങ്ങള്‍ (പ്രധാനമന്ത്രി മോദി) ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നു. ഞാനും ഒരു ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ എനിക്ക് അനുവദിക്കാത്തത്. നിങ്ങള്‍ക്ക് അസൂയയാണ്,” മമത പറഞ്ഞു.
മോദിയുടെ അമേരിക്കന്‍ യാത്രയേയും മമത വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം