ഇത് ഡീമോണിറ്റൈസേഷന്റെ അവസാനവും ഡീ'മോദി'റ്റൈസേഷന്റെ ആരംഭവവും; മമത ബാനര്‍ജി
Daily News
ഇത് ഡീമോണിറ്റൈസേഷന്റെ അവസാനവും ഡീ'മോദി'റ്റൈസേഷന്റെ ആരംഭവവും; മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2017, 9:57 am

mamatha

ധനകാര്യമന്ത്രിയുടെ പദവിയേറ്റെടുത്ത് നത്തിയ പ്രസംഗം മാത്രമായിരുന്നു ഇത്. പ്രീ ബജറ്റ് പ്രസംഗമാണ് മോദി നത്തിയതെന്നും മമത ട്വിറ്ററിലൂടെ ആരോപിച്ചു.

കൊല്‍ക്കത്ത: രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറലായിരുന്നെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ടു അസാധുവാക്കലിനെ പറ്റിയും കള്ളപ്പണത്തെ പറ്റിയുമായിരുന്നു പ്രധാന മന്ത്രി പറയേണ്ടിയിരുന്നത്. ഇത് ഡീമോണിറ്റൈസേഷന്റെ അവസാനവും ഡീ”മോദി”റ്റൈസേഷന്റെ ആരംഭം കൂടിയാണെന്നും മമത പറഞ്ഞു.

Also read ഹിമാലയന്‍ വിഡ്ഢിത്തം തിരിച്ചറിയാന്‍ മോദിക്ക് സാധിച്ചിട്ടില്ല: തോമസ് ഐസക്ക്

ധനകാര്യമന്ത്രിയുടെ പദവിയേറ്റെടുത്ത് നത്തിയ പ്രസംഗം മാത്രമായിരുന്നു ഇത്. പ്രീ ബജറ്റ് പ്രസംഗമാണ് മോദി നത്തിയതെന്നും മമത ട്വിറ്ററിലൂടെ ആരോപിച്ചു.

ശുചീകരണത്തിന്റെ പേരില്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ബുദ്ധിയില്ലെന്ന് തെളിയിച്ചു. സാധാരണക്കാരുടെ അവകാശങ്ങള്‍ അദ്ദേഹം തട്ടിപ്പറിക്കുകയാണുണ്ടായത്. നോട്ട് അസാധുവാക്കലിന്റെ കണക്കുകള്‍ ആവശ്യപ്പെട്ട മമത 50 ദിവസങ്ങളായി ദുരിതമനുഭവിച്ച ശേഷം രാജ്യം എന്ത് നേടിയെന്നും ചോദിച്ചു. ഒഴിഞ്ഞ കുടങ്ങള്‍ക്ക് വലിയ ശബ്ദമുണ്ടാക്കാന്‍ സാധിക്കുമെന്നും പ്രഖ്യാപനങ്ങള്‍ നടത്താനായി “മോദി ബാബു”വിന് 50 ദിവസങ്ങള്‍ വേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.