national news
ഇടത് മോഡലുമായി ബി.ജെ.പി; നാല് ദിവസവും വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് മമത, മണ്ഡലം വിടരുതെന്ന് മന്ത്രിമാരോട് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 05, 10:38 am
Saturday, 5th October 2019, 4:08 pm

പൂജാ ആഘോഷ ദിവസങ്ങളില്‍ നിര്‍ബന്ധമായും അവരവരുടെ മണ്ഡലങ്ങളില്‍ ഉണ്ടാവണമെന്ന് നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധനമന്ത്രി അമിത് മിശ്രയ്ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

അടുത്ത നാല് ദിവസവും മമത ബാനര്‍ജി കാളിഘട്ടിലെ തന്റെ വീട്ടില്‍ തന്നെ തുടരും. വീട്ടില്‍ നിന്ന് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് നിര്‍ദേശങ്ങള്‍ നല്‍കാനാണ് മമതയുടെ തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് കരുത്തരായ ബി.ജെ.പി ദുര്‍ഗാ പൂജ ചടങ്ങുകളില്‍ ഇടപെട്ട് ശക്തിയാര്‍ജിക്കാന്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളെ തടയാനാണ് മമതയുടെ ഇപ്പോഴത്തെ ശ്രമം.

ജനങ്ങളുടെ അടുത്തേക്ക് എത്തുന്നതിന് വേണ്ടി ഇടതുപാര്‍ട്ടികള്‍ ദശകങ്ങള്‍ക്ക് മുമ്പേ സ്വീകരിച്ച അതേ രീതി സ്വീകരിക്കാനാണ് ബി.ജെ.പി ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇപ്പോള്‍ തന്നെ ആയിരത്തിലധികം സ്റ്റാളുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്റ്റാളുകളിലൂടെ പാര്‍ട്ടി സാഹിത്യവും ലഘുലേഖകളും ജനങ്ങള്‍ക്ക് നല്‍കാനാണ് ബി.ജെ.പി ശ്രമം. ഇടതുപാര്‍ട്ടികള്‍ ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവത്തെ മാറ്റിതീര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിന് വേണ്ടി ഞങ്ങളുടെ മണ്ഡലങ്ങള്‍ വിട്ടുപോകരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ പൂജാ പന്തലുകള്‍ സന്ദര്‍ശിക്കുവാനും അവിടത്തെ മനുഷ്യരോട് അവരുടെ ജാതിയോ മതമോ വിഭാഗമോ നോക്കാതെ ഇടപെടാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്- സംസ്ഥാനത്തെ ഒരു മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ