കൊല്‍ക്കത്ത: ബംഗാളില്‍ പുതിയ തന്ത്രവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബോല്‍പൂരിലെ മമതയുടെറോഡ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ടാണ് മമത ബാനര്‍ജി റോഡ് ഷോയില്‍ പങ്കെടുത്തത്. ബോല്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമോയി മമത നടന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിച്ചത്.
ബോല്‍പൂരില്‍ അമിത് ഷാ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയുള്ള മമതയുടെ റാലി ബി.ജെ.പിക്കെതിരെയുള്ള മമതയുടെ കരുനീക്കമായാണ് വിലയിരുത്തുന്നത്. പാര്‍ട്ടിക്ക് അനുകൂലമായ ഒരു ജനവികാരം ഉണ്ടാക്കുക എന്ന ലക്ഷ്യവും ടി.എം.സിക്കുണ്ട്.
”ടാഗോര്‍ ഇല്ലാതെ നമുക്ക് ബംഗാളിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ദേശീയഗാനം മാറ്റാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. അതൊന്ന് തൊട്ടുനോക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു,” മമത പറഞ്ഞു.
ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗാളിനെ രാഷ്ട്രീയമായി പിടിച്ചെടുക്കാന്‍ വന്ന പുറത്തുനിന്നുള്ളവരെപ്പോലെയല്ല തങ്ങളെന്നും അനുദിനം ടാഗോറിനെ ഓര്‍ക്കുന്നവരാണെന്നും മമത പറഞ്ഞു.
ബി.ജെ.പി വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ല് തകര്‍ക്കാന്‍ പദ്ധതിയിടുകയാണെന്ന് മമത ബാനര്‍ജി റോഡ്‌ഷോയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക