| Friday, 15th September 2017, 8:47 pm

റോഹിങ്ക്യര്‍ ഭീകരരല്ലെന്ന് മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഭീകരരല്ലെന്നും റോഹിങ്ക്യരെ സഹായിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. റോഹിങ്ക്യന്‍ വിഷയത്തില്‍ ആദ്യമായാണ് മമതയുടെ പ്രതികരണം വരുന്നത്.

റോഹിങ്ക്യര്‍ സുരക്ഷാ ഭീഷണിയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് മമതയുടെ അഭിപ്രായപ്രകടനം. റോഹിങ്ക്യകന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ചിരുന്നു. അഭയാര്‍ത്ഥി വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ പഠിപ്പിക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.


Read more:  അഭയാര്‍ത്ഥിയായ തസ്‌ലീമ നസ്‌റിന് മോദിയുടെ സഹോദരി ആകാമെങ്കില്‍ റോഹിങ്ക്യകളെ എന്തുകൊണ്ട് സഹോദരന്മാരാക്കി കൂടാ: അസദുദ്ദീന്‍ ഒവൈസി


റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച വിവിധ മുസ്‌ലിം സംഘടനകള്‍ കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയിരുന്നു.

നേരത്തെ യു.എന്‍.സി.എച്ച്.ആര്‍ (യുണൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ്) നിര്‍ദേശ പ്രകാരം ജുവനൈല്‍ ഹോമുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ കുട്ടികള്‍ക്ക് മമത സര്‍ക്കാര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.

ബംഗാളില്‍ സ്ത്രീകളും കുട്ടികളുമടക്കം 83 റോഹിങ്ക്യര്‍ ജുവനൈല്‍ ഹോമുകളിലും ജയിലുകളിലും കഴിയുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more