|

രാജിക്ക് റെഡി; പക്ഷേ മമത രേഖാമൂലം ആവശ്യപ്പെടണം: ത്രിവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എം.പി കോണ്‍ഗ്രസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് റെയില്‍മന്ത്രി ദിനേഷ് ത്രിവേദി. തൃണമൂല്‍  കല്ല്യാണ്‍ ബാനര്‍ജി രാജി ആവശ്യപ്പെട്ടതായും ത്രിവേദി സമ്മതിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി രാജി രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവെക്കൂവെന്ന് കല്ല്യാണ്‍ ബാനര്‍ജിയെ അറിയിച്ചിട്ടുണ്ടെന്നും ത്രിവേദി പറഞ്ഞു. ” ഞാന്‍ പാര്‍ട്ടിയെയും അതിന്റെ തീരുമാനത്തെയും അംഗീകരിക്കും”  ത്രിവേദി പറഞ്ഞു.

ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള തന്റെ തീരുമാനം രാഷ്ട്രതാല്‍പര്യത്തിനുവേണ്ടിയാണെന്ന നിലപാടില്‍ അദ്ദേഹം ത്രിവേദി ഉറച്ചുനിന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ത്രിവേദി ഒറ്റപ്പെട്ടു. മന്ത്രിയെ മാറ്റണമെന്ന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റ് അവതരണം കഴിയുന്നതുവരെ മമതയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.

Malayalam news

Kerala news in English

Video Stories