| Thursday, 13th December 2018, 10:16 am

പ്രധാനമന്ത്രി പദം ഇനി ലഭിക്കില്ലെന്ന് മമതയ്ക്ക് ഉറപ്പായി; രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ മമതയ്ക്ക് ഭയമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും മികച്ച വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ ഗാന്ധി തന്നെയാണ് ഈ വിജയങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വിജയം രാജ്യം ആഘോഷമാക്കുമ്പോഴും രാഹുലിനെ അഭിനന്ദിച്ച് വിവിധ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ് അത്ര സന്തോഷത്തിലല്ലെന്നാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പറയുന്നത്.

രാഹുലിനെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ നേതാക്കള്‍ വരെ രംഗത്തെത്തിയപ്പോഴും രാഹുലിനെ വിളിക്കാനോ വിജയത്തില്‍ അഭിനന്ദനം അറിയിക്കാനോ മമത ബാനര്‍ജി തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് ക്രഡിറ്റ് കൊടുക്കാന്‍ മമത ബാനര്‍ജി തയ്യാറല്ലെന്ന് ഗൊഗോയ് പറഞ്ഞു.”” ഈ രാജ്യം മുഴുവന്‍ രാഹുലിനെ അഭിനന്ദിച്ചു. എന്നാല്‍ മമത അതിന് തയ്യാറായില്ല. അവര്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ സന്തോഷിക്കുന്നില്ലേ””- കൊല്‍ക്കത്തയില്‍ നടന്ന റാലിക്കിടെ ഗൊഗോയ് ചോദിച്ചു.


Dont Miss ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഈ പിഴവുകള്‍ പറ്റിയില്ലായിരുന്നെങ്കില്‍ ബി.ജെ.പി മൂന്നു സീറ്റില്‍ ഒതുങ്ങിയേനെ: കണക്കുകള്‍ ഇങ്ങനെ


തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാക്കളെ അഭിനന്ദിച്ചെങ്കിലും കോണ്‍ഗ്രസിനെയോ രാഹുല്‍ ഗാന്ധിയുടേയോ പേര് പറയാന്‍ മമത തയ്യാറായിരുന്നില്ല.

മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസ് തൂത്തുവാരിയതോടെ തൃണമൂലിന് ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോള്‍. അടുത്ത പ്രധാന മന്ത്രിയായി തൃണമൂല്‍ നേതാവ് എത്തുമെന്ന സ്വപ്‌നമാണ് ഇപ്പോള്‍ തുലാസിലായിരിക്കുന്നത് എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ അധിര്‍ ചൗധരി പറഞ്ഞത്.

തൃണമൂല്‍ നേതാക്കള്‍ക്കെല്ലാം ഇപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. അടുത്ത പ്രധാനമന്ത്രി രാഹുല്‍ തന്നെയാകുമെന്ന് അവര്‍ക്ക് ഇപ്പോള്‍ ഏകദേശം മനസിലായി. അതുകൊണ്ട് തന്നെയാണ് ഈ വിജയത്തിന്റെ ക്രഡിറ്റ് രാഹുലിന് കൊടുക്കാന്‍ അവര്‍ തയ്യാറാകത്തതും.


മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ഹൈടെക്, ജനാധിപത്യ രീതിയുമായി രാഹുല്‍ഗാന്ധി; ഏഴര ലക്ഷം പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട് അഭിപ്രായം തേടി


തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധതയെ കുറിച്ച് വാചാലരാകുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ അവര്‍ കാണിക്കുന്നത് അതിനേക്കാള്‍ വലിയ ജനാധിപത്യ വിരുദ്ധതയാണെന്നും ഗൊഗോയ് വിമര്‍ശിച്ചു.

ഒരു വശത്ത് ടി.എം.സി ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ബംഗാളില്‍ ജനാധിപത്യവിരുദ്ധരായി അവര്‍ മാറുകയും പ്രതിപക്ഷ പാര്‍ട്ടികളുടെ ശബ്ദത്തെ അവര്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. തൃണമൂലിന്റെ ഈ ഇരട്ടനയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വ്യക്തമായി അറിയാമെന്നും ഗൊഗോയ് പറഞ്ഞു.

We use cookies to give you the best possible experience. Learn more