കൊല്‍ക്കത്ത: അസദുദ്ദീന്‍ ഉവൈസിയുമായുള്ള വാഗ്വാദത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ഡിസൊം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാത്ത നോര്‍ത്ത് മല്‍ഡാ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബി.ജെ.പിയുടെ പിന്തുണയുള്ള ജെ.ഡി.പി ആദിവാസി മേഖല പിടിച്ചെടുക്കാനായി നിരന്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെയാണ് മമത വിമര്‍ശനമുന്നയിച്ചത്.
ഡി.എസ്.പിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനോ പ്രതിഷേധങ്ങളില്‍ ഇടപെടുകയോ ചെയ്യാത്ത പൊലീസ് സേനയ്ക്കുനേരെയും മമത കയര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നിങ്ങളിപ്പോള്‍ കണിശക്കാരാകേണ്ട സമയമാണ്. ജാര്‍ഖണ്ഡ് ഡിസോം പാര്‍ട്ടി എങ്ങനെയാണ് ബംഗാളിന്റെ ക്രമസമാധാന പ്രശ്‌നമായി മാറുന്നത്? എനിക്കിത് ഇനി കേള്‍ക്കേണ്ട. ദയവായി നിങ്ങളുടെ ജോലി ചെയ്യൂ. ഭരണനിര്‍വഹണത്തിന് പിന്തുണ നല്‍കുക എന്നതാണ് പോലീസിന്റെ ജോലി. അത് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ജോലിയുപേക്ഷിച്ച് നാടകത്തില്‍ അഭിനിക്കാനോ പാട്ടുപാടാനോ പോകാം’, പൊലീസ് ഉദ്യോഗസ്ഥരോട് മമത പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മാല്‍ഡാ നോര്‍ത്തിലും മാല്‍ഡാ സൗത്തിലും സീറ്റ് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറിച്ച്, ആദിവാസി മേഖലയായ ഇവടെ ബി.ജെ.പി അക്കൗണ്ട് തുറക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ