| Tuesday, 5th February 2019, 12:56 pm

'മമതയും ബി.ജെ.പിയും രാഷ്ട്രീയ ഫുട്ബാൾ കളിക്കുകയാണ്': പ്രകാശ് കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ:മമത ബാനർജിയും ബി.ജെ.പിയും ചേർന്ന് രാഷ്ട്രീയ ഫുട്​ബോളാണ് കളിക്കുന്നതെന്ന് സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്. കണ്ണൂരിൽ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. സി.ബി.ഐക്ക്​ മുൻപിൽ കൊൽക്കത്ത കമ്മീഷണർ ഹാജരാകണമെന്ന സുപ്രീംകോടതി വിധി അന്വേഷണത്തി​ന്റെ ഭാഗമാണെന്നും​ മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ശരിയായ രീതിയിൽ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read കൊല്‍ക്കത്ത പ്രതിസന്ധി സുപ്രീം കോടതിയില്‍: അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് കോടതി ഉറപ്പ് നല്‍കി

ശാരദ ചിട്ടി തട്ടിപ്പ്​ കേസിൽ സി.ബി.ഐ അന്വേഷണത്തോട്​ സഹകരിക്കാൻ കൊൽക്കത്ത പൊലീസ്​ കമ്മീഷണർക്ക്​​ സുപ്രീംകോടതി നിർദേശം നൽകിയതിനു പിറകെയാണ്​ പ്രകാശ്​ കാരാട്ടി​ന്റെ പ്രസ്​താവന. ചോദ്യം ചെയ്യലിനായി പൊലീസ്​ കമ്മീഷണർ രാജീവ്​ കുമാർ ഷില്ലോങ്ങിലെ സി.ബി.ഐക്ക്​ മുമ്പാകെ ഹാജരാകണമെന്നും അതേസമയം പൊലീസ്​ കമ്മീഷണറെ അറസ്​റ്റു ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Also Read മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില മോശം: എന്തെങ്കിലും സംഭവിച്ചാല്‍ ഗോവ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടും മൈക്കല്‍ ലാബോ

കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ കാര്യങ്ങള്‍ സി.ബി.ഐ ക്ക വേണ്ടി അറ്റോര്‍ണി ജെനറല്‍ കോടതിയെ ധരിപ്പിച്ചു. ശാരദ ചിട്ടി, റോസ് വാലി കേസുകളില്‍ അന്വേഷിച്ചത് കൊല്‍ക്കത്ത കമ്മീഷ്ണറാണെന്നും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും എ.ജി കോടതിയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more