ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ വീണ്ടും നീക്കങ്ങള്‍ ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തി എന്‍.ഡി.എയ്‌ക്കെതിരെ ഒരു മുന്നണി ഉണ്ടാക്കാനാണ് മമതയുടെ തീരുമാനം. നേരത്തെ തന്നെ ഇതിനുള്ള നീക്കങ്ങള്‍ മമത നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരുമായി മമത ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞതവണ നടത്തിയ ദല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു സോണിയ ഗാന്ധിയുമായുള്ള മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച. കോണ്‍ഗ്രസിന്റെ അസാന്നിധ്യത്തില്‍ ഒരു മുന്നണി ഉണ്ടാക്കാനാവില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു.
ഇത്തവണ തിങ്കളാഴ്ച മുതല്‍ നാല് ദിവസം മമത ദല്‍ഹിയില്‍ ഉണ്ടാകും. നാല് ദിവസത്തിനുള്ളില്‍ വിവിധ പ്രതിപക്ഷ നേതാക്കളുമായി മമത ചര്‍ച്ച നടത്തും.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നുള്‍പ്പെടെ നിരവധിപേരാണ് തൃണമൂലില്‍ എത്തിയിട്ടുള്ളത്. ഇത് പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള കരുത്താണ് നല്‍കിയിരിക്കുന്നത്.
29 നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. യോഗത്തില്‍ നിര്‍ണായാകമായ പല കാര്യങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.