കൊല്‍ക്കത്ത: സി.ബി.ഐ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരെ ഫെബ്രുവരി 8 വെള്ളിയാഴ്ച വരെ ധര്‍ണ്ണയിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സി.ബി.ഐയ്ക്ക് എതിരെയല്ല കേന്ദ്ര സര്‍ക്കാരിനെതിരെയാണ് തന്റെ യുദ്ധമെന്നും മമതാ ബനാര്‍ജി പറഞ്ഞു.
ധര്‍ണ്ണ വേദിയില്‍ വെച്ച് മന്ത്രിസഭാ യോഗവും മമത നടത്തി. സംസ്ഥാന ബജറ്റ് സംബന്ധിച്ച മന്ത്രിസഭായോഗമാണ് ധര്‍ണ വേദിക്കരികില്‍ നടന്നത്.
ഇതിനിടെ പശ്ചിമബംഗാള്‍ പൊലീസിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സി.ബി.ഐയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കൊല്‍ക്കത്തയുടെ ചുമതലയുള്ള സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്ക്കെതിരെ സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടര മുതലാണ് മമത “ഭരണഘടന സംരക്ഷിക്കുക” എന്നാവശ്യപ്പെട്ട് മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം മമത ബാനര്‍ജി മെട്രോ സ്‌റ്റേഷന് ധര്‍ണ ആരംഭിച്ചത്.