| Friday, 21st May 2021, 4:27 pm

നിയമസഭാംഗത്വത്തിനായി സുരക്ഷിത മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനൊരുങ്ങി മമത; സിറ്റിംഗ് എം.എല്‍.എ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. ഭവാനിപൂര്‍ സീറ്റില്‍ നിന്നാവും മമത ജനവധി തേടുക.

ഭവാനിപൂരില്‍ നിന്നും വിജയിച്ച് മന്ത്രിയായ സൊവാന്‍പൂര്‍ ദേബ് ചാറ്റര്‍ജി എം.എല്‍.എ സ്ഥാനം രാജിവെച്ചു. മമത നേരത്തെ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമായിരുന്നു ഭവാനിപൂര്‍.

നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയെ സുരക്ഷിതമായ മണ്ഡലത്തില്‍ തന്നെ നിര്‍ത്തി വിജയിപ്പിക്കേണ്ടതുണ്ടെന്നതിനാലാണ് ഭവാനിപൂരില്‍ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുന്നത്. അതേസമയം എം.എല്‍.എ സ്ഥാനമൊഴിഞ്ഞെങ്കിലും സൊവന്‍ ചാറ്റര്‍ജി മന്ത്രിയായി തുടരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തൃണമൂല്‍ നേതാവ് സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം മത്സരിച്ചിരുന്ന നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ മമത തീരുമാനിച്ചത്. സുവേന്തു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍ 2000 വോട്ടുകള്‍ക്ക് മമത സുവേന്തുവിനോട് പരാജയപ്പെടുകയായിരുന്നു.

തോറ്റെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമത ആറ് മാസത്തിനകം നിയമസഭാംഗത്വം നേടേണ്ടതുണ്ട്. ഇതിനാലാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതേസമയം തെരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

298 നിയമസഭാ സീറ്റുകളില്‍ 213ഉം നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata Banerjee to contest from Bhavanipur to get legislative assembly

We use cookies to give you the best possible experience. Learn more